NEWS

അജിത്തിനൊപ്പം തൃഷയല്ല, തമന്നയാണ്... കാരണം?

News

അജിത്ത്കുമാർ അടുത്ത് തമിഴിൽ അഭിനയിക്കാനിരിക്കുന്ന ചിത്രമായ 'വിടാമുയർച്ചി' സംവിധാനം ചെയ്യുന്നത് മകിഴ് തിരുമേനി ആണെന്നും, ഈ ചിത്രത്തിൽ തൃഷയാണ് നായകിയായി അഭിനയിക്കുന്നത് എന്നുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ തുടങ്ങുവാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ തൃഷയ്ക്ക് പകരം തമന്നയാണ്  നായകിയാകാൻ പോകുന്നത് എന്നുള്ള  റിപ്പോർട്ടുകൾ കോളിവുഡിൽ പുറത്തുവന്നരിക്കുന്നത്. 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രം മുഖേന വളരെയധികം പ്രേക്ഷകരുടെ പ്രശംസ നേടിയ താരമാണ് തൃഷ. ഈ താരത്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം വിജയ്, 

ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ലിയോ'യാണ്. ഈ ചിത്രവും ആരാധകർ വളെര ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. എങ്കിലും തൃഷയെക്കാട്ടിലും ഇപ്പോൾ തമന്നക്കാണ് മാർക്കറ്റ് വാല്യൂ അധികം എന്ന രീതിയിലുള്ള സംസാരം കോളിവുഡിലും, ആരാധകർക്കിടയിലും നടന്നു വരുന്നതിനാൽ, 'വിടാമുയർച്ചി'യുടെ അണിയറപ്രവർത്തകർ തമന്നയെ സമീപിച്ചു ചർച്ചകൾ നടത്തി എന്നും, 'വിടാമുയർച്ചി'യിൽ  അഭിനയിക്കാൻ തമന്ന സമ്മതിച്ചു എന്നുമാണ് പുറത്തുവന്നിരിക്കുന്ന പുതിയ വാർത്ത.

രജനികാന്തിന്റെ 'ജയിലർ' എന്ന ചിത്രത്തിലെ 'കവാല...' എന്ന് തുടങ്ങുന്ന ഗാനരംഗത്തിലെ  തമന്നയുടെ നൃത്തത്തിന് സിനിമാ ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതുപോലെ 'ലസ്റ്റ് സ്റ്റോറീസ്-2' എന്ന വെബ് സീരീസ് മുഖേനയും തമന്ന ഇപ്പോൾ മോസ്റ്റ് വാണ്ടഡ് താരമായി മാറിയിരിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ടാണ് തമന്നയെ  അജിത്തിന്റെ നായകിയാക്കാൻ 'വിടാമുയർച്ചി'യുടെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്. 2014ൽ പുറത്തിറങ്ങിയ 'വീരം' എന്ന ചിത്രത്തിൽ അജിത്തിനൊപ്പം തമന്ന  അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.


LATEST VIDEOS

Top News