NEWS

ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’യില്‍ തമിഴ് നടൻ പ്രസന്നയും!

News

തമിഴ് സിനിമയിൽ അറിയപ്പെടുന്ന ഒരു നടനാണ് പ്രസന്ന. എന്നാൽ മലയാള സിനിമാ പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത ഒരു പേരായിരിക്കും പ്രസന്ന എന്നത്. പൃഥിവിരാജ് നായകനായ 'ബ്രദർസ് ഡേ' എന്ന മലയാള ചിത്രത്തിൽ പ്രസന്ന അഭിനയിച്ചിട്ടുണ്ടെങ്കിലും, തെന്നിന്ത്യൻ സിനിമാ നടിയായ സ്നേഹയുടെ ഭർത്താവെന്ന നിലയിലായിരിക്കും പ്രസന്നയെ അധികം പേർക്ക് അറിയുന്നത്. തമിഴ് സിനിമയിൽ ഹീറോയായി പ്രവേശിച്ചു പിന്നീട് വില്ലനായും, ഗുണചിത്ര കഥാപാത്രങ്ങളിലും, നിറയെ പരസ്യ ചിത്രങ്ങളിലും തിളങ്ങിയ പ്രസന്ന ഇപ്പോൾ ദുൽഖർ സൽമാന്റെ 'കിംഗ് ഓഫ് കൊത്ത'യില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ടെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'യിൽ പൊലീസ് ഓഫീസറായിട്ടാണത്രെ പ്രസന്ന എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ പ്രസന്ന ജോയിൻ ചെയ്തും എന്നും പറയപ്പെടുന്നുണ്ട്. ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പുറത്തുവരാനിരിക്കുന്നുണ്ടെന്നും, ഇത് ഒരു മാസ് ഗ്യാങ്സ്റ്റെർ ചിത്രമായാണ് ഒരുങ്ങി വരുന്നതെന്നുമാണ് പറയപ്പെടുന്നത്. ദുൽഖർ സൽമാന് തമിഴ്നാട്ടിലും  നിറയെ ആരാധകർ ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും തമിഴ്‌നാട്ടിലും റിലീസാകാറുണ്ട്.


LATEST VIDEOS

Exclusive