തമിഴിൽ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'അറം', നയൻതാര നായ്കിയായി അഭിനയിച്ചു നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകനായ ഗോപി നയിനാർ ആയിരുന്നു. ഈ ഒരൊറ്റ ചിത്രം മുഖേന തന്നെ പ്രശസ്തനായ ഗോപി നയിനാർ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രം ആൻഡ്രിയ നായികയാകുന്ന 'മനുഷി'യാണ്. ഈ ചിത്രവും 'അറം' സിനിമയെപോലെ നായിക കഥാപാത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങി വരുന്ന കഥയാണത്രെ! ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്ന ഈ സിനിമയെ തുടർന്ന് ഗോപി നയിനാർ ഒരുക്കുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ സീനിയർ ആർട്ടിസ്റ്റായ രാധികാ ശരത്കുമാറാണത്രേ നായികയായി അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ രാധികയ്‌ക്കൊപ്പം 'സണ്ടക്കോഴി', 'കർണൻ', 'പൊന്നിയിൻ സെൽവൻ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളത്തിന്റെ നടൻ ലാൽ ആണത്രേ നായകനാകുന്നത്. ഗോപി നയിനാർ ഇപ്പോൾ സംവിധാനം നിർവഹിച്ചുവരുന്ന 'മനുഷി'യുടെ ജോലികൾ പൂർത്തിയാതും ഈ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന!