തമിഴിലും ഇപ്പോൾ ലെസ്ബിയൻ ചിത്രങ്ങളുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ ഒ.ടി.ടി.യിൽ റിലീസ് ചെയ്ത 'വാഴ്വ് തുടങ്ങുമിടം നീതാനേ' എന്ന തമിഴ് സിനിമ ഒരു മുസ്ലീം പെൺകുട്ടിയും ഹിന്ദു പെൺകുട്ടിയും തമ്മിലുള്ള ലെസ്ബിയൻ ബന്ധത്തെക്കുറിച്ചായിരുന്നു. ഇപ്പോൾ 'ലെൻസ്', 'മോസ്‌ക്വിറ്റോഫിലോസഫി', 'തലൈക്കൂത്തൽ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ജയപ്രകാശ് രാധാകൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'കാതൽ എൻപതു പൊതുവുടമൈ'. ഈ സിനിമയും ഒരു ലെസ്ബിയൻ ബന്ധത്തെക്കുറിച്ചാണ് വിവരിക്കുന്നത്.
ഈ മാസം (നവംബർ) 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട്. 'പൊന്നിയിൻ സെൽവൻ', 'വിടുതലൈ' എന്നീ തമിഴ് ചിത്രങ്ങളും ഇതേ മേളയിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ലിജോമോൾ ജോസ്, രോഹിണി, വിനീത്, കലേഷ് രാമാനന്ദ്, അനുഷ, ദീപ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ. ശ്രീശരവണനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൻ നാരായണനാണ് സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ ഒരു മോഡേൺ പ്രണയകഥയാണത്രെ ച് സംവിധായകൻ ജയപ്രകാശ് പറയുന്നത്.
ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ, മനുഷ്യവികാരങ്ങൾ, മാനസിക പ്രവാഹങ്ങൾ, സാമൂഹിക ചുറ്റുപാടുകൾ തുടങ്ങിയ മൂലം ഉണ്ടാകുന്ന ആധുനിക പ്രണയത്തെക്കുറിച്ചാണത്രേ ഈ സിനിമ വിവരിക്കുന്നത്. അതായത് പ്രണയം എന്നത് രണ്ട് ശരീരങ്ങളല്ല, രണ്ട് മനസ്സുകളെക്കുറിച്ചാണ് എന്നാണത്രെ ചിത്രം പറയുന്നത്.