2021-ൽ പുറത്തുവന്നു ഹിറ്റായ 'സാർപേട്ട പരമ്പര' എന്ന ചിത്രത്തിന് ശേഷം നടൻ ആര്യയുടേതായി പുറത്തുവന്ന എല്ലാ സിനിമകളും ആവറേജ് സിനിമകളായിരുന്നു. എന്നാൽ ആര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഇനിയും പേരിടാത്ത ചിത്രം വമ്പൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഒരുക്കി വരുന്നത്. ഇതിന് കാരണം 'ലൂസിഫർ' ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ മുരളി ഗോപിയുടെ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 'കോളേജ് ഡേയ്സ്', 'കാഞ്ചി', 'ടിയാൻ' എന്നീ മലയാള സിനിമകളും, തമിഴിൽ റിലീസായ 'റൺ ബേബി റൺ' എന്ന സിനിമയും സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ചിത്രമായ 'മാർക്ക് ആൻ്റണി' 'ശത്രു' എന്നിവ നിർമ്മിച്ച വിനോദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമിഴ്നാട്ടിലുള്ള രാമനാഥപുരം എന്ന സ്ഥലത്ത് നടന്ന പൂജയെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ വേഗത്തിൽ നടന്നു വരികയാണ്. ഏകദേശം 100 കോടി രൂപ ചെലവിലാണത്രെ ഈ ചിത്രം നിർമ്മിക്കുന്നത്. ആര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റ് ചിത്രമാണിതെന്നും പായപ്പെടുന്നുണ്ട്. തമിഴ് ഒഴികെ മലയാളത്തിലും ഈ ചിത്രം റിലീസാകുമെന്നും ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങൾ ഉടനെ പുറത്തുവരുമെന്നുമുള്ള റിപ്പോർട്ടും ഉണ്ട്.