കാളിദാസ് ജയറാമിന് മുഖവുരയുടെ ആവശ്യമില്ല. വിവിധ ഭാഷകളിലെ യുവനായകനിരയില്‍ അതിവേഗ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന യുവസുന്ദരന് യുവതികളുടെ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. തമിഴ്നാട്ടിലെ പെണ്‍കുട്ടികള്‍ മനസ്സില്‍ 'ക്രഷായി' കൊണ്ടുനടക്കുന്ന കാളിദാസന്‍റെ പ്രണയം പരസ്യമായത് അടുത്ത കാലത്താണ്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ചതോടെ അവര്‍ തമ്മിലുള്ള വിവാഹനിശ്ചയവും നടന്നുകഴിഞ്ഞു. ഭാവിവധുവായ തന്‍റെ കാമുകി താരിണിയെക്കുറിച്ചും തങ്ങളുടെ പ്രണയബന്ധം മൊട്ടിട്ടതിനെക്കുറിച്ചും പറയുന്നു കാളിദാസ് ജയറാം.
മാസങ്ങളോളം നിങ്ങളുടെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും ട്രെന്‍റിംഗ് ആയിരുന്നുവല്ലോ? നിങ്ങള്‍ രണ്ടുപേരും എവിടെവെച്ചാണ് പരിചയപ്പെട്ടത്?
അതെ. നിശ്ചയം കഴിഞ്ഞു. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല. ഞങ്ങളിരുവരും ഞങ്ങളുടെ ഒരു മ്യുച്ചല്‍ ഫ്രണ്ട് മുഖാന്തിരമാണ് കണ്ടുമുട്ടിയത്. ചെന്നൈയില്‍ ഒരു പുതുവത്സര സുദിനത്തിലാണ് ആദ്യമായി കണ്ടുമുട്ടിയത്. ആദ്യത്തെ കണ്ടുമുട്ടലില്‍ തന്നെ പരസ്പരം ആകര്‍ഷണീയരായി. രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടപ്പെട്ടു. രണ്ടുവര്‍ഷത്തെ പ്രണയബന്ധമാണ്. ഇപ്പോള്‍ എനിക്കായിട്ടുള്ളവളായി. ഫ്രണ്ട്സിനെക്കാള്‍ വലുതാണ് എന്നുവേണം താരിണിക്കുറിച്ച് പറയാന്‍. എന്തും അവരുമായി എനിക്ക് ഷെയര്‍ ചെയ്യാം. ഞങ്ങള്‍ സിനിമയില്‍ കാണുന്നപോലെ ലവ് പ്രൊപ്പോസ് ഒന്നും ചെയ്തില്ല. ഇതുവരെ ഞങ്ങള്‍ ലവ് പറഞ്ഞിട്ടുപോലുമില്ലാ എന്നതാണ് വാസ്തവം. ഞങ്ങള്‍ ഇരുവര്‍ക്കും ഒരു വേവ് ലങ്ത്ത് ഉണ്ടായിരുന്നു. അത് വിവാഹത്തിലെത്തി.
ചില വിഷയങ്ങള്‍ യോജിച്ചുപോയാല്‍ അല്ലെങ്കില്‍ പൊരുത്തപ്പെട്ടുപോയാല്‍ രണ്ടുപേര്‍ക്കും ഇഷ്ടപ്പെടും. അങ്ങനെ നിങ്ങള്‍ക്കുള്ളില്‍ പൊരുത്തപ്പെട്ടുപോയ വിഷയങ്ങള്‍ എന്തൊക്കെയാണ്?
കുറെയുണ്ട്. സിനിമ, ഭക്ഷണം, വടിവേലുവിന്‍റെ കോമഡി എന്നിങ്ങനെ പറഞ്ഞുകൊണ്ടേ പോകാം. എന്‍റെ കരിയറില്‍ എന്നെക്കാള്‍ വളരെ താല്‍പ്പര്യമെടുത്ത് ഉത്തരവാദിത്വത്തോടെ താരിണി നിര്‍വ്വഹിക്കുന്നു. അത് അവരില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട വിഷയമാണ്. മോഡലിംഗ് ചെയ്യുന്നതുകൊണ്ട് ധാരിണി സിനിമയില്‍ അഭിനയിക്കുമോ എന്നൊക്കെ പലരും എന്നോട് ചോദിക്കുന്നുണ്ട്. അതിലൊന്നും അവര്‍ക്ക് താല്‍പ്പര്യമില്ല.
നിങ്ങളുടെ പ്രണയം വീട്ടില്‍ അവതരിച്ചപ്പോള്‍ എന്തായിരുന്നു പ്രതികരണം...?
ഞാന്‍ പറഞ്ഞില്ല.. അവര്‍ തന്നെ കണ്ടുപിടിച്ചതാണ്. ധാരിണിയെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടു. അച്ഛനും അമ്മയും അവരുടെ മകളായി തന്നെ സ്വീകരിച്ചു. അവരുടെ വീട്ടിലും അതേ സമീപനം തന്നെയായിരുന്നു.