നവംബർ 19-ന് ഞായറാഴ്ച ക്രിക്കറ്റ് ലോകകപ്പ് ഫെെനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയാണല്ലോ? ഈ പോരാട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിടും. സെമി ഫൈനലിൽ ന്യൂസിലന്ഡിൽനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്കയെയാണ് ഓസ്ട്രേലിയ സെമിയിൽ വീഴ്ത്തിയത്. ക്രിക്കറ്റ് പ്രേമികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തിൽ ഇന്ത്യ ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തെലുങ്ക് നടിയായ രേഖ ഭോജ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം എല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തിൽ ഇങ്ങിനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധിയാളുകൾ നടിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള താരത്തിന്റെ തന്ത്രമാണ് എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. നിരവധിയാളുകൾ പരിഹാസ കമെന്റുകളും കുറിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് താരം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും, സ്നേഹവും കൊണ്ടാണ്ടാണ് താൻ ഇങ്ങിനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത് എന്നാണു താരത്തിന്റെ വിശദീകരണം. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്.