വിജയ്യുടെ സിനിമാ കരിയറിലെ അവസാനത്തെ ചിത്രമായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് 'ജനനായകൻ'. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെയാണ് പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം റിലീസാകാനിരിക്കുന്ന ചിത്രം എന്ന നിലയിലും, താരത്തിന്റെ അവസാനത്തെ ചിത്രം എന്ന നിലയിലും ജനനായകൻ വളരെ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇനിയും തീർന്നിട്ടില്ല. അതിന് മുൻപായി തന്നെ ചിത്രത്തിന്റെ വിതരണാവകാശ ബിസിനസ്സ് വിഷയങ്ങളും നടന്നു വരികയാണ്. അതനുസരിച്ച് ഏകദേശം 75 കോടി രൂപക്ക് 'ജനനായകൻ' വിദേശാവകാശം വിറ്റുപോയെന്നുള്ള റിപ്പോർട്ടുകളാണ് കോളിവുഡിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതിന് മുൻപ് വിജയ്-യുടെ തന്നെ ചിത്രമായ ‘ലിയോ’യാണ് വിദേശവകാശത്തിൽ റെക്കോർഡ് സൃഷ്ട്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിജയ്‌യുടെ 'ജനനായകൻ്' തന്നെ ആ റെക്കോർഡിനെ തകർത്തിരിക്കുകയാണ്. ഇത്രയും വലിയ ഒരു തുക വിദേശാവകാശത്തിനായി ലഭിച്ചിരിക്കുന്നുവെങ്കിൽ സാറ്റലൈറ്, OTT തുടങ്ങിയ അവകാശങ്ങളും ഉയർന്ന വിലയ്ക്ക് പോകുമെന്നാണ് റിപ്പോർട്ട്. എന്ത് തന്നെയായാലും വിജയ്‌യുടെ അവസാനത്തെ ചിത്രമായ 'ജനനായകൻ' ചരിത്രം കുറിക്കുന്ന ഒരു ചിത്രമായിരിക്കും എന്നാണ് പറയപ്പെടുന്നത്.