എച്. വിനോദ് സംവിധാനം ചെയ്യുന്ന വിജയ്-യുടെ 69-ാമത്തെ ചിത്രത്തിന് 'ജനനായകൻ' എന്നാണു പേരിട്ടിരിക്കുന്നത്. ആരും ഊഹിക്കാത്ത തരത്തിലുള്ള ഒരു പേരാണ് വിജയ് തന്റെ 69-ാമത്തെ ചിത്രത്തിന് വെച്ചിരിക്കുന്നത്. ഇന്നലെയാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഈ പ്രഖ്യാപനം പുറത്തുവരുന്നതിന് മുൻപ് വിജയ് നായകനായി ആദ്യം അഭിനയിച്ച 'നാളയതീർപ്പു' എന്ന ടൈറ്റിൽ തന്നെയാണ് തന്റെ അവസാനത്തെ ചിത്രത്തിനും വെക്കുന്നത് എന്നുള്ള വാർത്തകൾ കോളിവുഡിൽ പുറത്തുവന്നു വൈറലായിരുന്നു. എന്നാൽ ആ ഊഹങ്ങളെയെല്ലാം തവിടുപൊടിയാക്കിയാണ് വിജയ് തന്റെ അവസാനത്തെ ചിത്രത്തിന് 'ജനനായകൻ' എന്ന പേര് വെച്ചിരിക്കുന്നത്. 'നാളയതീർപ്പു' എന്ന ടൈറ്റിലിനെപോലെ തന്നെ 'ജനനായകൻ' എന്ന ടൈറ്റിലും വിജയ്‌യുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു പേരാണ് എന്നാണ് ഇപ്പോൾ എല്ലാവരും പറഞ്ഞുവരുന്നത്.
ഈ സാഹചര്യത്തിലാണ് 'ജനനായകൻ' എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ എച്ച്. വിനോദ് പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ വൈറലായികൊണ്ടിരിക്കുന്നത്. അതായത് 'ജനനായകൻ' ചിത്രം 200 ശതമാനവും വിജയ്-യുടെ ചിത്രമായിരിക്കുമത്രേ! അതേ സമയം രാഷ്ട്രീയ നേതാക്കൾ തുടങ്ങി എല്ലാവരും കാണാൻ തരത്തിലുള്ള ഒരു ചിത്രമായിരിമെന്നും ഇതിൽ ആരെയും വിമർശനം ചെയ്യുന്നത് മാതിരിയായ ദൃശ്യങ്ങൾ ഉണ്ടാകില്ലെന്നുമാണ് എച്ച്.വിനോദ്. പറഞ്ഞിരിക്കുന്നത്.
'ജനനായകൻ' ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം 2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരുക്കങ്ങളും നടത്തി വരികയാണ് വിജയ് ഇപ്പോൾ!