ആളു സ്ട്രെയിറ്റാ...അവൻ്റെ പ്രായത്തിൽ നമ്മളെന്നാ മോശമാണോ?
സർവ്വീസ്സിലെത്തിയിട്ട് എത്ര നാളായി?
ഓൾമോസ്റ്റ്
ഒന്നര വർഷം...
അതിനിടയിൽ എത്ര ട്രാൻസ്ഫർ ?
ഇത് അഞ്ചാമത്തേയാണു സാർ
സാറെ ആ കേസ് മാനുപ്പിലേറ്റഡാ...
കേസിൻ്റെ ഗ്രാവിറ്റി അറിയാത്ത ഇഡിയറ്റ്...
കുറേക്കൂടി മാന്യമായിട്ടു സംസാരിക്കണം സാർ...
ഇല്ലെങ്കിൽ നീ എന്തു ചെയ്യു വെടാ...?
ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവൻ എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടതിലെ പ്രധാന സംഭാഷണ ശകലങ്ങളായിരുന്നു മേൽ പറഞ്ഞത്.
പൂർണ്ണമായും പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പശ്ചാത്തലത്തിലൂടെ അവിടുത്തെ കേസ്സുകളും, കിടമത്സരങ്ങളും, ഈഗോ ക്ലാഷുമെല്ലാം കോർത്തിണക്കി യാണ് തലവൻ എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഓരോ രംഗങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ട്രയിലറിലൂടെ മനസ്സിലാക്കാൻ കഴിയും.
ബിജു മേനോനും. ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ തലവൻ ആരാണന്നുള്ള ആകാംഷ പ്രേകകർക്കു വിട്ടു നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.
: അരുൺ നാരായണൻ പ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നതും അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ പൂർണ്ണമായും ത്രില്ലർ മൂഡിലൂടെ അവതരിപ്പിക്കുന്നത്.
ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,.. ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.
ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ.
ഛായാഗ്രഹണം - ശരൺ വേലായുധൻ.
എഡിറ്റിംഗ് -സൂരജ്.ഈ.എസ്.
കലാസംവിധാനം -അജയൻ മങ്ങാട്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റും - ഡിസൈൻ -
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ.
സംഗീതം - ജിസ്ജോയ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഷെമീജ് കൊയിലാണ്ടി.
പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.
സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.