സഹീദ് അറഫാത്തിൻ്റ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം തങ്കം കഴിഞ്ഞ ദിവസമാണ് തീയേറ്ററിൽ എത്തിയത്. ശ്യാം പുഷ്കർ തിരക്കഥ പ്രതീക്ഷകൾ തെറ്റിക്കാതെ വേണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഫഹദ് ഫാസിലും ദിലീഷ് പോത്തനുമെല്ലാം ചേർന്നു നിർമിച്ച ചിത്രം നല്ല പത്തരമാറ്റ് തനി തങ്കം തന്നെയാണ് എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ഒരു ത്രില്ലറുമായാണ് ചിത്രം.
തൃശൂർ ജില്ലയിൽ സ്വർണ കച്ചവടം ചെയ്യുന്ന കണ്ണന്റെയും മുത്തുവിന്റെയും കഥയാണ് ‘തങ്കം’. തൃശൂർ - കോയമ്പത്തൂർ ഭാഗങ്ങളിൽ സ്വർണം എത്തിച്ച് അവിടെ നിന്നും തങ്കം കൊണ്ടുവരുന്ന കൂട്ടുകച്ചവടക്കാരായിട്ടാണ് ബിജു മേനോന്റെ മുത്തുവും വിനീത് ശ്രീനിവാസന്റെ കണ്ണനും സിനിമയിൽ എത്തുന്നത്. ആദ്യ ഭാഗം മെല്ലെ പോക്കാണ് ചിത്രത്തിന്റേത്. ഗംഭീര ട്വിസ്റ്റോടെ കാണികളെ മുൾമുനയിൽ നിർത്താൻ സംവിധായകന് സാധിച്ചു.
കഥാപാത്ര സൃഷ്ടിയാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ആദ്യാവസാനം വരെയുള്ള ബിജു മേനോന്റെ മുത്ത് എന്ന കഥാപാത്രം, നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള നിഷ്കളങ്ക മുഖമായി വിനീതിന്റെ കണ്ണൻ. ഗംഭീര പെർഫോമൻസ് കാഴ്ചവെക്കുന്ന ഗിരീഷ് കുൽക്കർണിയുടെ പൊലീസ് കഥാപാത്രംവും കുറ്റമറ്റതായിരുന്ന്. സന്ദർഭത്തിനനുസരിച്ചുള്ള ഹാസ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കൂടി വ്യാപിച്ചു കിടക്കുന്ന കേസ് ആയിട്ടാണ് ചിത്രത്തിന്റെ സഞ്ചാരം. ഒരു പെർഫക്റ്റ് കുറ്റാന്വേഷണ ചിത്രമല്ല തങ്കം. എന്നാൽ മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിലൊന്നായി തങ്കം അടയാളപ്പെടുത്താം.