NEWS

'ഇരുമുഖൻ' ടീം വീണ്ടും ഒന്നിക്കുന്നു...

News

 

'ചിയാൻ' വിക്രം നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം 'വീര ധീര സൂരൻ' ആണ്. എന്നാൽ വളരെ പ്രതീക്ഷയോടെ റിലീസായ ഈ ചിത്രം വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. ഈ ചിത്രത്തിന് ശേഷം, അതായത് വിക്രമിന്റെ 63-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ  ബോഡി കെ.രാജ്കുമാർ ആണെന്നുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരുന്നു. 

എന്നിരുന്നാലും, ഈ ചിത്രത്തിന്റെ ചിത്രീകരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് 'ചിയാൻ' വിക്രം  നാല് സിനിമകൾ കൂടി കരാറിലേർപ്പെട്ടതായി തന്റെ ഇൻസ്റ്റാഗ്രാം പേജ് മുഖേന  ഈയിടെ ആരാധകർക്കായി പങ്കുവെച്ചത്. 

ഇതിനെ തുടർന്ന് വിക്രം ആരുടെയെല്ലാം സംവിധാനത്തിലാണ് അടുത്ത് അഭിനയിക്കാൻ പോകുന്നത് എന്നുള്ള വിവരങ്ങൾ കുറിച്ച് അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം അനുസരിച്ച്, വിക്രമിന്റെ 64-ാമത്തെ ചിത്രം ലോഗേഷ് കനകരാജിനൊപ്പം  പ്രവർത്തിച്ച  വിഷ്ണു എടവൻ സംവിധാനം ചെയ്യുമെന്നും, വിക്രമിന്റെ 65-ാമത്തെ ചിത്രം 'വിക്രം' നായകനായ 'ഇരുമുഖൻ'  എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കർ സംവിധാനം ചെയ്യുമെന്നും, സത്യജ്യോതി പ്രൊഡക്ഷൻസ് നിർമ്മിക്കുമെനുള്ള വിവരങ്ങൾ ലഭിച്ചു. എന്നാൽ 66-ാമത്തെ ചിത്രം ആര് സംവിധാനം ചെയ്യുമെന്നുള്ള വിവരം ലഭിച്ചില്ല.

ഈ ചിത്രങ്ങളിൽ 'ഇരുമുഖൻ' ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് ശങ്കറും, വിക്രമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത് തന്നെ തുടങ്ങുമെന്നും, ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന ഈ ചിത്രത്തിനായുള്ള മറ്റു താരങ്ങളെ തിരഞ്ഞെടുക്കുന്ന ജോലികൾ നടന്നു വരികയാണെന്നും പറയപ്പെടുന്നുണ്ട്. വ്യത്യസ്തമായ ഒരു കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 'ഇരുമുഖൻ' എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായകിയായി അഭിനയിച്ചത്.


LATEST VIDEOS

Latest