മകളുടെ പേരിൽ 250 കോടിയുടെ ആസ്തിയാണ് വിജയ് ആന്റണി ഇൻഷുറൻസ് വഴി നേടിയത്
പ്രശസ്ത തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) സെപ്റ്റംബർ 19നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 3 മണിയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ മീരയെ കണ്ടെത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മീര മാനസിക പിരിമുറുക്കവും വിഷാദവും അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഈ സംഭവം സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു.
ഇപ്പോഴിതാ നടൻ വിജയ് ആൻ്റണി മകൾ മീരയ്ക്കായി എത്ര സ്വത്ത് സമ്പാദിച്ചുവെന്ന വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ നടന്നിരുന്നു. മകളുടെ പേരിൽ 250 കോടിയുടെ ആസ്തിയാണ് വിജയ് ആന്റണി ഇൻഷുറൻസ് വഴി നേടിയത്.
മീരയ്ക്ക് 25 വയസ്സ് തികയുമ്പോൾ തന്റെ ആവശ്യങ്ങൾക്ക് പണം കൈമാറാനും വിജയ് ആന്റണി പറഞ്ഞിട്ടുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മീരയുടെ മരണവാർത്തയറിഞ്ഞ് ഇൻഷുറൻസ് കമ്പനി വിജയ് ആന്റണിക്ക് പണം തിരികെ നൽകുകയും സ്യൂട്ട്കേസ് കണ്ട് വിജയ് ആന്റണി പൊട്ടിക്കരയുകയും ചെയ്തു.
മീരയുടെ പിറന്നാൾ രണ്ടാഴ്‌ചക്കുള്ളിൽ വരാനിരിക്കെ മീരയുടെ ഓർമകളെ ഓർത്ത് വിലപിക്കുകയാണ് വിജയ് ആന്റണി.
വിജയ് ആന്റണിയുടെ സുഹൃത്തുക്കളാണ് ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം, മകളുടെ അപ്രതീക്ഷിത വിയോഗത്തിൽ രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് ആദ്യമായി വിജയ് ആന്റണി പ്രതികരിച്ചത്. മകൾക്കൊപ്പം താനും മരിച്ചുവെന്നും തന്നെ വിട്ടുപോയെങ്കിലും അവൾ എന്നും കൂടെയുണ്ടാകുമെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചിരുന്നു.
‘‘‘എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ മീര. മതമോ ജാതിയോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു ലോകത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി മുതൽ അവൾക്കുവേണ്ടി ഞാൻ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളിൽ നിന്ന് ആരംഭിക്കും...‘‘‘ വിജയ് ആൻ്റണി കുറിച്ചു