തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിജയ്സേതുപതി ഇപ്പോൾ മിഷ്‌കിൻ സംവിധാനം ചെയ്യുന്ന 'ട്രെയിൻ', അറുമുഖ കുമാർ സംവിധാനം ചെയ്യുന്ന 'എയ്സ്', പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രം എന്നിവയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഈ സിനിമകളെ തുടർന്ന് തെലുങ്കിൽ 'ബിസിനസ്മാൻ', 'ടെമ്പർ', 'ലിഗർ' തുടങ്ങി ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത സംവിധായകനായ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു.
ഒരു പാൻ ഇന്ത്യൻ സിനിമയായ ഇതിനെ നിർമ്മിക്കുന്നത് നടി ചാർമി കൗറാണ്. അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള മറ്റുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നു വരികയാണ്.
ഈ സാഹചര്യത്തിലാണ് ഈ സിനിമയിൽ വിജയ്‌സേതുപതിക്കൊപ്പം നായികയായി പ്രശസ്ത ബോളിവുഡ് താരമായ തബുവിനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഹിന്ദിയിൽ പുറത്തുവന്ന 'മാച്ചിസ്' (1996), 'ശാന്തിനി ബാർ' (2001) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് തബുവിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. വളരെയധികം കരുതലോടെ സിനിമകൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന താരമായ തബു മലയാളം. തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിജയസേതുപതിക്കൊപ്പം തബു അഭിനയിക്കുന്നത് കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. .