നൂറ് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നടി പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. സർവിക്കൽ ക്യാൻസറിനെ കുറിച്ച് വേറിട്ട രീതിയിൽ ബോധവത്കരണം നടത്തിയ സംഭവത്തിലാണ് മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാൾ താരത്തിനെതിരെ കേസ് ഫയൽ ചെയ്തത്. പൂനം പാണ്ഡെയും മുൻ ഭർത്താവ് ഭർത്താവ് സാം ബോംബെയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾ ആരോപിക്കുന്നത്.
കാൺപൂർ പൊലീസിലാണ് ഫൈസാൻ അൻസാരി പരാതി നൽകിയത്. പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകർക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന് ഫൈസാൻ പറയുന്നു.
ഫെബ്രുവരി രണ്ടിനാണ് സർവിക്കൽ ക്യാൻസർ കാരണം പൂനം പാണ്ഡെ മരിച്ചുവെന്നായിരുന്ന് താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റിട്ടത്. എന്നാൽ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തു. താരം തന്നെ നേരിട്ടെത്തി താൻ മരിച്ചിട്ടില്ലെന്നും ഇതൊരു ബോധവത്കരണത്തിന്റെ ഭാഗമായിരുന്നുവെന്നും അറിയിക്കുകയായിരുന്നു.