NEWS

ചർച്ചയായ കിടപ്പറ രംഗം... ചുട്ട മറുപടിയുമായി തമന്ന ഭാട്ടിയ!

News

 'മിൽക്കി ബ്യൂട്ടി' എന്നറിയപ്പെടുന്ന തെന്നിന്ത്യൻ സിനിമാ താരം തമന്ന ഭാട്ടിയയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. തമിഴിൽ സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം 'ജയിലറി'ൽ അഭിനയിച്ച തമന്ന അടുത്തതായി 'അരൺമനൈ'യുടെ നാലാം ഭാഗത്തിൽ അഭിനയിക്കാനിരിക്കുകയാണ്. അടുത്തുതന്നെ പുറത്തുവരാനിരിക്കുന്ന 'ലസ്റ്റ് സ്‌റ്റോറീസ്-2' എന്ന വെബ് സീരീസിൽ പ്രശസ്ത ഹിന്ദി നടൻ വിജയ് വർമ്മക്കൊപ്പം തമന്ന അഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലാവുകയും, അതിനെ ഈയിടെ തമന്ന തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.   

നിലവിൽ ആമസോൺ പ്രൈം വീഡിയോയിൽ വരുന്ന 'ജീ കർത്ത' എന്ന വെബ് സീരീസിൽ തമന്ന കിടപ്പറ രംഗങ്ങളിൽ വളരെ ഹോട്ടായും, സെക്‌സിയായും അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായതോടെ തമന്ന സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുവാനും തുടങ്ങി. ഒരു കാരണവശാലും ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് 2016-ൽ പ്രഖ്യാപിച്ചിരുന്ന തമന്ന ഇപ്പോൾ അതെല്ലാം മറന്ന് കിടപ്പറ രംഗങ്ങളിൽ ധാരാളം കാട്ടിയിട്ടുണ്ടല്ലോ, ബെഡ്‌റൂം സീനിലെ തമന്നയുടെ മുഖഭാവങ്ങൾ അതിശയിപ്പിക്കുന്നതാണ് എന്നെല്ലാമാണ് തമാശയായും, സീരീസായും തമന്നയെ ചില സമൂഹ മാധ്യമങ്ങളിൽ 'ട്രോളി'യിരിക്കുന്നത്.    

ഈ സാഹചര്യത്തിലാണ് തമന്നയുടെ പുതിയ വെബ് സീരീസായ  'ലസ്റ്റ് സ്റ്റോറീസ്-2' നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങികൊണ്ടിരിക്കുന്നത്. ഇതിനോടനുബന്ധിച്ചു നടന്നുവരുന്ന  പ്രൊമോഷൻ വർക്കുകളുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ തമന്ന,  കിടപ്പറ രംഗം സംബന്ധമായുള്ള    ചർച്ചകൾക്ക് ചുട്ട മറുപടി നൽകുകയുണ്ടായി.  

 ''ജീവിത ശൈലികൾ മാറിയിരിക്കുന്ന ഈ കാലഘട്ടത്തിലും സ്ത്രീകൾ ഇങ്ങിനെയിരിക്കണം എന്ന്  പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്? എന്നെ പരിഹസിക്കുകയും, വിമർശിക്കുകയും ചെയ്യുന്നവർ  വിഡ്ഢികളാണ്. നടൻമാർക്ക് എന്ത് വേണമെങ്കിലും ചെയ്യാം. നായകന്മാർ സൂപ്പർസ്റ്റാറുകളാകുന്നു.  . എന്നാൽ ഒരു സ്ത്രീ അങ്ങനെ ചെയ്താൽ അവളുടെ സ്വഭാവത്തെ വിലയിരുത്തുന്നു. സമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ മാറിയിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. 18 വർഷത്തെ സിനിമാ ജീവിതത്തിൽ ഞാൻ ചുംബന രംഗങ്ങളിൽപോലും അഭിനയിച്ചിട്ടില്ല.   ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പണ്ട് ഞാനും പറഞ്ഞിരുന്നു. എന്നാൽ ഒരു അഭിനേത്രി എന്ന നിലയിൽ അന്ന് ഞാൻ എടുത്ത തീരുമാനം തെറ്റായിരുന്നു. അതിനാൽ  ഞാൻ എന്തിന് നിയന്ത്രണങ്ങളും, നിയമങ്ങളും ഏർപ്പെടുത്തണം. അങ്ങിനെ തോന്നിയതുകൊണ്ടാണ് ഞാൻ ആ തീരുമാനം ലംഘിച്ചത്’’ എന്ന് പറഞ്ഞ തമന്ന തന്റെ കാമുകൻ വിജയ് വർമ്മയെ കുറിച്ചും പറയുകയുണ്ടായി, 

 ''അദ്ദേഹം സമൂഹത്തെ നന്നായി മനസ്സിലാക്കിയിരുന്ന  വ്യക്തിയാണ്. ഇക്കാലത്ത് ഇവരെപോലെയുള്ളവരെ അധികം കാണുവാൻ സാധിക്കില്ല. അതുകൊണ്ടാണ് വിജയ് വർമ്മയെ എനിക്കിഷ്ടപെട്ടത്. ഓരോ മനുഷ്യന്റെ ജീവിതത്തിലും സെക്‌സ് എന്നത് അനിവാര്യ ഘടകമാണ്. അതിനെ വിമർശിക്കുന്നതും, കളിയാക്കുന്നതും ശരിയായ കാര്യമല്ല. അങ്ങിനെ ചെയ്യുന്നവർ  വെറും വിഡ്ഢികളും, ബുദ്ധി ഇല്ലാത്തവരുമാണ് എന്നാണു എന്റെ അഭിപ്രായം'' എന്നും തമന്ന പറഞ്ഞിട്ടുണ്ട്.


LATEST VIDEOS

Top News