തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ മകളാണ് അഥിതി ശങ്കർ. തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തിയുടെ നായകിയായി 'വിരുമൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച അഥിതി ശങ്കർ, പിന്നീട് ശിവകാർത്തികേയൻ നായകനായ 'മാവീരൻ' എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചു. ഈ ചിത്രങ്ങൾക്ക് ശേഷം ഒരു ചിത്രത്തിലും കമ്മിറ്റ് ആകാതെ ഇരുന്ന അഥിതി ശങ്കർ, അടുത്ത് കാർത്തിയുടെ ജേഷ്ഠനായ സൂര്യക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങി വരികയാണെന്നുള്ള വാർത്ത പുറത്തുവന്നിട്ടുണ്ട്. സൂര്യ ഇപ്പോൾ 'സിരുത്തൈ' ശിവാ സംവിധാനം ചെയ്യുന്ന 'കങ്കുവാ' എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമയിലാണ് സൂര്യ അഭിനയിക്കുന്നത്. 'സൂരറൈ പോട്രു' എന്ന ചിത്രത്തിന് ശേഷം സൂര്യയും, സുധാ കൊങ്കരയും ഒന്നിക്കുന്ന ഈ ചിത്രത്തിൽ സൂര്യക്കൊപ്പം ദുൽഖർ സൽമാൻ, വിജയ് വർമ്മ, നസ്രിയ തുടങ്ങിയവർ അഭിനയിക്കുന്ന വിവരം മുൻപ് .പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ഇപ്പോൾ അഥിതി ശങ്കറും ജോയിൻ ചെയ്യാനിരിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. അതേ സമയം ഈ ചിത്രത്തിൽ നിന്ന് നസ്രിയ വിലകി എന്നും, അതുകൊണ്ടാണ് അഥിതി ശങ്കറിനെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നുള്ള ഒരു വാർത്തയും കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത് ശരിയായ വാർത്തയാണോ എന്നത് കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. .