മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി' എന്ന ചിത്രത്തിലാണ് അജിത്ത്കുമാർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുറം രാജ്യമായ അസർബൈജാനിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ നടന്നു വരുന്നത്. അജിത്തിനൊപ്പം തൃഷ, അർജുൻ, ആരവ്, റെജീന തുടങ്ങിയവർ അഭിനയിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിത്തിലാണ്. ഈ ചിത്രത്തിന് ശേഷം അജിത്ത് ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാനിരിക്കുന്നത്. ഈ വിവരം മുൻപ് നൽകിയിരുന്നു. ഇത് അജിത്തിന്റെ 63-മത്തെ ചിത്രമാണ്. ഇതിന്റെ ചിത്രീകരണം ഏപ്രിലിൽ മാസം ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിൽ അജിത്തിന്റെ നായികയായി ബോളിവുഡ് താരം തബുവാണത്രെ അഭിനയിക്കുന്നത്. ഇതിന് മുമ്പ് 2000-ൽ പുറത്തിറങ്ങിയ, രാജീവ് മേനോൻ സംവിധാനം ചെയ്ത ';കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ' എന്ന ചിത്രത്തിലാണ് അജിത്തും, തബുവും ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ശരിയാണെങ്കിൽ 24 വർഷങ്ങൾക്ക് ശേഷം വീണ്ടും അജിത്തും, തബുവും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ മൈത്രി മൂവീസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അതേ നേരം ഈ ചിത്രത്തിന് ദേവി ശ്രീപ്രസാദാണ് സംഗീതം നൽകുന്നത് എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. .