അടുത്ത സിനിമ തുടരും ആണ്. രജപുത്രാ പ്രൊഡക്ഷന്‍സില്‍ നിന്ന് ലാലേട്ടന് ഇഷ്ടപ്പെട്ടു എന്നുപറഞ്ഞ് ഒരു കഥയാണ് അവര്‍ പറഞ്ഞത്. നേരത്തെ പറഞ്ഞതുപോലെ എന്നിലെ പ്രേക്ഷകനെആ കഥ പ്രീതിപ്പെടുത്തി. അങ്ങനെആണ് ഞാന്‍ അത് ചെയ്യാന്‍ തുനിഞ്ഞത്. ഒരിക്കലും മോഹന്‍ലാല്‍ എന്നുപറയുന്ന പ്രതിഭയെ വച്ച് എനിക്ക് സംവിധാനം ചെയ്യും എന്ന് കരുതിയതല്ല. കഥ കേട്ടപാടെ ലാലേട്ടനോടൊപ്പം ശോഭനവന്നാല്‍ നന്നായിരിക്കും എന്ന് തോന്നിയിരുന്നു.
ശോഭനമാമിനോട് പറഞ്ഞപ്പോള്‍ തന്നെ ലാലിനൊപ്പം അല്ലെ വരാം എന്ന് സമ്മതിക്കുകയായിരുന്നു. സിനിമ കണ്ടുവളര്‍ന്ന അന്നുതൊട്ട് ആരാധനയും കൊതിയും തോന്നിയിട്ടുള്ള പെയര്‍ ആണല്ലോ ഇരുവരും. സിനിമ സെറ്റില്‍ സംവിധാനം ചെയ്യുമ്പോള്‍ പലപ്പോഴും അതിശയത്തോടെ ഞാന്‍ ഇരുവരെയും നോക്കാറുണ്ട്. എന്ത് വലിയ അവസരത്തിലൂടെ ആണ് ഞാന്‍ കടന്നുപോകുന്നത് എന്ന്.
കുഞ്ഞുനാള്‍ തൊട്ട് മോഹന്‍ലാല്‍ ആരാധകന്‍ ആയ ഞാന്‍ അദ്ദേഹത്തെ എങ്ങനെകാണാന്‍ ആഗ്രഹിച്ചു. അതാണ് സിനിമയിലെ കഥാപാത്രം. നല്ലൊരു അനുഭവവും പാഠവും ആണ് എനിക്ക് തുടരും. വലിയ പ്രതീക്ഷകള്‍ക്ക് ആണ് സിനിമയെക്കുറിച്ച് എനിക്ക്.