ഞങ്ങള്‍ സിനിമാകാര്യങ്ങള്‍ അധികം ചര്‍ച്ച ചെയ്യാറില്ല. മറ്റ് വിഷയങ്ങളെക്കുറിച്ചാണ് അധികവും ചര്‍ച്ച ചെയ്യുക. അദ്ദേഹത്തോട് ഫ്രണ്ട്ലിയായി എന്തും ചോദിക്കാം. അഭിപ്രായം ആരായാം. അദ്ദേഹത്തിന്‍റെ അനുഭവത്തില്‍ നിന്നും ഒരു ഉദാഹരണം പറയും. അതേസമയം ഇന്നും അദ്ദേഹത്തിന്‍റെ കുസൃതിക്കും കോമഡി സെന്‍സിനും ഒരു കോട്ടവും തട്ടിയിട്ടില്ല. അദ്ദേഹത്തിന്‍റെ നേച്ചര്‍ അതാണ്. അദ്ദേഹത്തില്‍ ഞാന്‍ കണ്ടെത്തിയ ഗുണവും അതുതന്നെയാണ്. എന്നിരുന്നാലും ഞാന്‍ അമ്മയുടെ ചെല്ലമാണ്.