95ാം മത് ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ ഇടംപിടിച്ച് ഇന്ത്യൻ സിനിമകൾ. എസ്. എസ് രാജമൗലിയുടെ ആർ . ആർ. ആർ, ഗംഗുഭായ് കത്തിയാവാഡി, ദി കശ്മീർ ഫയൽസ്, കാന്താര, വിക്രന്ത് റോണ, മറാത്തി ചിത്രങ്ങളായ മേ വസന്തറാവു, തുജ്യ സതി കഹി ഹി, ആര്‍ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ്, ഇരവിന്‍ നിഴല്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. മറ്റു 301 ചിത്രങ്ങൾക്കൊപ്പമാണ് ചിത്രങ്ങൾ മത്സരിക്കുന്നത്.
ഷൗനക് സെന്നിന്റെ ഓള്‍ ദാറ്റ് ബ്രീത്ത്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ എലിഫന്റ് വിസ്പറേഴ്സ് എന്നീ ഡോക്യുമെന്ററികളും പട്ടികയില്‍ ഇടം പിടിച്ചു. മറാത്തി ചിത്രങ്ങളായ മേ വസന്തറാവു, തുജ്യ സതി കഹി ഹി, ആര്‍ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ്, ഇരവിന്‍ നിഴല്‍, എന്നിവയും പട്ടികയിലുണ്ട്.
ഇന്ത്യയുടെ ഔദ്യഗിക എൻട്രിയായിട്ടാണ് 'ഛെല്ലോ ഷോ' ഓസ്കാറിൽ എത്തുന്നത്. മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള ചുരുക്കപട്ടികയിലാണ് അവസാന പതിനഞ്ചില്‍ ചിത്രം ഇടംനേടിയത്. പാൻ നളിൻ സംവിധാനം ചെയ്‍ത ഗുജറാത്തി ചിത്രമാണ് 'ഛെല്ലോ ഷോ'.