NEWS

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആണ് എന്റെ കരിയറില്‍ പോസിറ്റീവ് സംഭവിക്കുന്നത്... -ഉണ്ണിലാലു

News

യൂട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ ഉണ്ണിലാലു മലയാള സിനിമകളുടെ സജീവ സാന്നിദ്ധ്യമാകുന്നതിന്റെ  പിന്നാമ്പുറങ്ങളിലൂടെ...

 

ജീവിതത്തിലെ പ്രതിസന്ധി

പൈസ തന്നെയാണ് എന്നും തളര്‍ത്തിയിട്ടുള്ളത്. ബികോം കഴിഞ്ഞ് മൊബൈല്‍ ഫോണിന്റെ സെയില്‍സില്‍ തുടങ്ങി പല കമ്പനികളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് വേണ്ടിയുള്ള യാത്രയ്ക്കിടയില്‍ ലീവുകള്‍ കൂടുമ്പോള്‍ എല്ലായിടത്തെയും പണി പോകും. അതൊക്കെ എന്നെ ഒരുപാട് തളര്‍ത്തിയിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടിയെടുത്ത റിസ്‌ക്

കോഴിക്കോടാണ് നാട്. ഡിഗ്രിക്കുശേഷം ജോലിക്ക് കയറി. ഒരു മൊബൈല്‍ ഷോപ്പിലായിരുന്നു ആദ്യം. സെല്‍സിലായിരുന്നു. അവിടെ നിന്ന് ഞാന്‍ ടീം ലീഡ് ആയി. പിന്നെ ട്രെയിനര്‍ ആയി. ശേഷം റീജണല്‍ മാനേജ് ആയി. അതിനുശേഷമാണ് ജോലി രാജി വയ്ക്കുന്നത്. ഇഷ്ടപ്പെടാത്ത ജോലിയില്‍ അധികകാലം തുടരാന്‍ ആര്‍ക്കും കഴിയില്ലല്ലോ. ശമ്പളമുണ്ട്, കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, തൃപ്തിയില്ല. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ തോന്നി, ഇനിയും  ശ്രദ്ധിച്ചില്ലെങ്കില്‍ നടക്കില്ല. കാരണം, പ്രായം കൂടിക്കൂടി വരാണല്ലോ. ഇത്രയും ഇഷ്ടപ്പെട്ടിട്ട് എന്തുകൊണ്ട് ശ്രമിച്ചില്ല എന്ന് ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട അവസ്ഥ വരരുത് എന്നുണ്ടായിരുന്നു. അങ്ങനെ റിസ്‌ക് എടുത്ത് ജോലി കളഞ്ഞതാണ്. ജോലി കളഞ്ഞിട്ട് എട്ടുവര്‍ഷമായി. അതിനിടയില്‍ ഷോര്‍ട്ട് ഫിലിംസ് ചെയ്തു. ചെറിയ വര്‍ക്കുകള്‍ ചെയ്തു. എങ്ങനെയൊക്കെയോ സര്‍വൈവ് ചെയ്തു എന്നുമാത്രമേ എനിക്ക് അറിയൂ.

ജിതിന്‍ ഐസക്ക് തോമസ്- ഉണ്ണിലാലു കൂട്ടുകെട്ട്

സുഹൃത്ത് വഴിയാണ് ജിതിനെ പരിചയപ്പെടുന്നത്. സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ നമുക്ക് ശ്രമിക്കാം എന്നാണ് ജിതിന്‍ പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ജിയോ ബേബിയുടെ സംരംഭമായ 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി മൂവിയില്‍ ജിതിന്‍ സംവിധാനം ചെയ്ത വര്‍ക്കിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതിനുശേഷം വളരെയധികം കൂട്ടായി. ആ സൗഹൃദത്തിന്റെ പുറത്താണ് 'രേഖ'യിലെ കഥാപാത്രം സംഭവിക്കുന്നത്. സിനിമയ്ക്ക് അപ്പുറത്തേയ്ക്കുള്ള സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉള്ളതുകൊണ്ടുതന്നെ പരസ്പരം നന്നാവണമെന്ന് ആഗ്രഹിക്കുന്നത്. ജിതിന്‍ സംവിധാനം ചെയ്ത അറ്റന്‍ഷന്‍ പ്ലീസ് എന്ന സിനിമ നെറ്റ്-ഫ്‌ളിക്‌സില്‍ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് കാര്‍ത്തിക് സുബ്ബരാജ് അടുത്ത സിനിമ ഓഫര്‍ ചെയ്യുന്നത്. അങ്ങനെയാണ് രേഖ ഉണ്ടാകുന്നതും. 'രേഖ' കണ്ടിട്ട് അദ്ദേഹം വളരെ ഹാപ്പിയായിരുന്നു.
യൂ ട്യൂബിലെ 

റൊമാന്റിക് ചോക്ലേറ്റ് ബോയ്

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ വീഡിയോസൊക്കെ തുടങ്ങി ആക്ടീവാകുന്ന കാലത്ത് ഈ പ്ലാറ്റ്‌ഫോം അത്ര സജീവമല്ല. യൂ ട്യൂബില്‍ ഇന്ന് കാണുന്ന ആളുകള്‍പോലും അന്നില്ലായിരുന്നു. പിന്നെ  ഞങ്ങള്‍ കാര്യമായി ചെയ്തിരുന്നത് ഷോര്‍ട്ട് വീഡിയോസ് ആയിരുന്നു. അത് യൂ ട്യൂബിലും ടിക്ക്‌ടോക്കിലും ആണ് ഉണ്ടാവുക. അതുപോലെ കണ്‍സപ്റ്റ്‌സ് വെച്ച് ചെയ്യുന്ന വീഡിയോസില്‍ കാര്യമായി എടുത്ത വിഷയം പ്രണയമായിരുന്നു. പ്രണയം എത്ര പൈങ്കിളി ആയാലും എന്നും സ്‌കോപ്പുണ്ട്. അത്തരം കോമഡി റൊമാന്‍സ് വീഡിയോസ് ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ പതിയെ ആളുകള്‍ തിരിച്ചറിഞ്ഞു. ഞാന്‍ ഇങ്ങനെ സ്ട്രഗിള്‍ ചെയ്യുമ്പോഴൊക്കെ എന്നെ ഒരുപാട് പേര്‍ കളിയാക്കുമായിരുന്നു. പ്രത്യേകിച്ചും നാട്ടിലുള്ളവരൊക്കെ. വലിയ സപ്പോര്‍ട്ട് ഒന്നുമില്ലായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ആണ് എന്റെ കരിയറില്‍ പോസിറ്റീവ് സംഭവിക്കുന്നത്.


LATEST VIDEOS

Interviews