ഇന്‍ ഹരിഹര്‍ നഗര്‍ സിനിമ വിശേഷങ്ങള്‍?
എനിക്ക് തോന്നുന്നു ആ സിനിമയുടെ സമയത്താണ് എനിക്ക് ആക്സിഡന്‍റ് പറ്റുന്നത്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വന്ന് കാല്‍മുട്ടില്‍ ചവിട്ടുകയും കാലുതിരിഞ്ഞുപോവുകയും ആശുപത്രിവാസവും ഒക്കെ ആയിരുന്നു. അന്ന് ആ പടം എങ്ങനെയൊക്കെയോ തീര്‍ത്തു എങ്കിലും പിന്നീട് കാല് സര്‍ജറി ചെയ്യേണ്ടി വരുകയും ചെയ്തിരുന്നു. ഇപ്പോഴും ആ കാലിന് ഒരു ബുദ്ധിമുട്ടുണ്ട്. ഇത് മാത്രം അല്ല സിനിമയ്ക്ക് ഇടയില്‍ വളരെ നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അശോകനും സിദ്ധിഖ് ഒക്കെ നന്നായി ഫുള്‍ടൈം പാട്ടും തമാശയും ആയി സമയം പോവുകയായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത സിനിമകള്‍ ഒന്ന് സംഘവും മറ്റൊന്ന് ഹരിഹര്‍ നഗറും ആണ്.
കോട്ടയം കുഞ്ഞച്ചന്‍ സിനിമ ചെയ്യുമ്പോള്‍...?
കോട്ടയം കുഞ്ഞച്ചനില്‍ ഞാനും ഗണേഷും ഇരട്ടകള്‍ ആയിട്ടായിരുന്നു അഭിനയിച്ചത്. ആ സമയത്ത് ഗണേഷിന്‍റെ അമ്മ എപ്പോഴും പറയുമായിരുന്നു നിങ്ങളെ കാണാന്‍ ശരിക്കും ഇരട്ടകളെപ്പോലെ ഉണ്ടെന്ന്.
അനിയന്‍ബാവ ചേട്ടന്‍ ബാവ എന്ന സിനിമയെക്കുറിച്ച്?
അനിയന്‍ബാവ ചേട്ടന്‍ബാവ ഞാന്‍ തന്നെ നിര്‍മ്മിച്ച ചിത്രമാണ്. അന്ന് ഒരു റൂമില്‍ രണ്ട് പേരായിരുന്നു. ഞാനും ജയറാമും ആണ് അന്ന് റൂം ഷെയര്‍ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ജയറാമുമായി നല്ലൊരു ആത്മബന്ധമാണുള്ളത്.
മഹായാനം സിനിമ ചെയ്യുമ്പോള്‍?
ആ സിനിമ മമ്മൂക്ക ഡബ്ബ് ചെയ്യുന്നസമയത്ത് അതിന്‍റെ ഗ്യാപ്പില്‍ ആണ് ഞാന്‍ ഡബ്ബ് ചെയ്യാന്‍ കയറുന്നത്. അതുകൊണ്ട് മമ്മൂക്ക ആ സമയത്ത് ഒരുപാട് ഹെല്‍പ്പ് ചെയ്തിട്ടുണ്ട്. ഇങ്ങനെ മോഡുലേഷന്‍ വേണം ഇങ്ങനെ പറയണം എന്നൊക്കെ പറഞ്ഞു ഒരുപാട് നിര്‍ദ്ദേശങ്ങള്‍ മമ്മൂക്ക തന്നിരുന്നു.