NEWS

തമിഴ് സിനിമാ മേഖലയിലുള്ളവരെ ഞെട്ടിച്ചിരിക്കുന്ന പുതിയ സംഗീത സംവിധായകൻ...

News

 

 തമിഴിൽ സംഗീതം നൽകി ഒരു സിനിമ പോലും റിലീസാകാത്ത സാഹചര്യത്തിലാണ് ഒരു യുവ സംഗീത സംഗീതസംവിധായകന് തുടർച്ചയായി മൂന്ന് നാല് സിനിമകൾക്ക് സംഗീതം നൽകാനുള്ള  അവസരം ലഭിച്ചിരിക്കുന്നത്. ഇത് തമിഴ് സിനിമാ മേഖലയിലുള്ളവരെ മാത്രമല്ല, ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. 

ആ സംഗീതസംവിധായകൻ സായ് അഭയങ്കർ ആണ്. ഇദ്ദേഹം പ്രശസ്ത പിന്നണി പാട്ടുക്കാരൻ തിപ്പുവിന്റേയും, പിന്നണി പാടകി ഹരിണിയുടെയും മകനാണ്.  'കട്ച്ചി ചേര...',  'ആശൈ കൂട...' എന്നീ രണ്ട് ആൽബങ്ങളിലൂടെ യുവാക്കളുടെ ഹൃദയം കവർന്ന സംഗീത സംവിധായകനാണ് സായ് അഭയങ്കർ. ഇദ്ദേഹമാണ് തമിഴ് സിനിമയിലെ പ്രശസ്‌ത സംവിധായകനായ ലോകേഷ് കനഗരാജ് നിർമ്മിക്കുന്ന 'ബെൻസ്' എന്ന ചിത്രത്തിന് സംഗീതം നൽകുന്നത്. ആദ്യം കരാറിൽ ഒപ്പുവെച്ച ചിത്രം ഇതാണ്.

 ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകനായി അഭിനയിക്കുന്നത്. അതിനുശേഷം, സൂര്യ നായകനാകുന്ന 'കറുപ്പ്', അറ്റ്‌ലി, അല്ലു അർജുൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രമ്മാൻഡ ചിത്രം, സിമ്പുവിന്റെ 49-മത്തെ ചിത്രം, കാർത്തി നായകനായി അഭിനയിക്കുന്ന  'മാർഷൽ' എന്നിവക്കെല്ലാം സായ് അഭയങ്കർ ആണ് സംഗീതം നൽകുന്നത്. ഇവ കൂടാതെ ശിവകാർത്തികേയന്റെ 24-ാമത്തെ ചിത്രത്തിനും സായ് അഭയങ്കരാണ് സംഗീതം ഒരുക്കുന്നതെന്നുള്ള റിപ്പോർട്ടും ഉണ്ട്. ഇത്രയധികം സിനിമകൾ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ളതാണ്  ഇപ്പോൾ കോളിവുഡിലെ സംസാര വിഷയം.


LATEST VIDEOS

Latest