പ്രശസ്ത സംവിധായകൻ ഷാജികൈലാസ് - ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജികൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു.
കാക്കിപ്പടയിലൂടെ ഏറെ ശ്രദ്ധേയനായ സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ,എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി അഷറഫ് പിലായ്ക്കൽതുടങ്ങി യനിരവധി താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നു.
സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫിന്റെ സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമൻ, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റൺ രവി,പി ആർ ഒ വാഴൂർ ജോസ്
ഏറെ കൗതുകവും ഒപ്പം ത്രില്ലിംഗും കോർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന ഒരു ഫൺ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.