NEWS

വയസ്സ് നാല്; മോഡലിംഗ് രംഗത്തെ രാജകുമാരി; ക്യാമറയ്ക്ക് മുൻപിൽ അഴകായി സെറ

News

യുവതികളും യുവാക്കളും പാറിപ്പറക്കുന്ന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരമായിരിക്കുകയാണ് ഒരു കൊച്ചു  മിടുക്കി. തൃശ്ശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും നാലര വയസ്സുള്ള മകൾ സെറ ആണ് ഇപ്പോൾ മോഡലിംഗ് രംഗത്തെ രാജകുമാരി. ഈ പ്രായത്തിനുള്ളിൽ തന്നെ നിരവധി പരസ്യചിത്രങ്ങളിൽ സെറ അഭിനയിച്ചു. ഈ കൊച്ചുമിടിക്കിയുടെ പേരിൽ മാതാപിതാക്കൾ ചേർന്ന് ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്. 

 

                                  

മാമോദീസ കാലം തൊട്ടുതന്നെ അഭിനയത്തോട് വലിയ അഭിനിവേശമായിരുന്നു സെറയ്ക്കുണ്ടായിരുന്നത്. സെറയെ ക്യാമറയ്ക്ക് മുൻപിൽ കാണുന്നവർക്കും ഇത് വ്യക്തം. അച്ഛന്റെയും അമ്മയുടെയും കുസൃതി കുടുക്കയായി നടക്കുമ്പോഴും ഇരുത്തം വന്ന നടിയായി സെറ ക്യാമറയ്ക്ക് മുൻപിലെത്തും. ഏത് പോസും സെറയ്ക്ക് അനായാസം. എന്ത് പ്രശ്നങ്ങളുണ്ടായാലും ക്യാമറയ്ക്ക് മുൻപിൽ എത്തുമ്പോൾ സെറ സന്തോഷവതിയാണെന്ന് പിതാവ് സനീഷും പറയുന്നു.  

തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് തുടങ്ങിയവാണ് സെറ അഭിനയിച്ച പരസ്യചിത്രങ്ങൾ. 
 ബാലതാരങ്ങളുടെ സമൂഹമാദ്ധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും ഈ കുഞ്ഞ് അഭിനേത്രിയ്ക്ക് നിരവധി ആരാധകരാണുള്ളത്. കേരളത്തിലെ 139 ഓൺലൈൻ സൈറ്റുകളിലാണ് ഇതിനോടകം തന്നെ സൈറയുടെ വിശേഷങ്ങൾ പ്രസിദ്ധീകരിച്ചുവന്നിട്ടുള്ളത്. 3 മില്യൺ വ്യൂസ് സോഷ്യൽ മീഡിയോ കവറേജാണ് ഇതിനോടകം തന്നെ ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയിട്ടുള്ളത്. സിനിമകളോടും വലിയ സ്‌നേഹമാണ് സെറയ്ക്ക്. 

                                 

യൂറോപ്യൻ രാജ്യങ്ങളായ യുഎസ്എ, കാനഡ, യുകെ, ഫ്രാൻസ്,അറബ് രാജ്യങ്ങളായ ദുബായ്, സൗദി, ഒമാൻ, ബഹ്റിൻ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകൾ, നിരവധി മാഗസിനുകൾ,മറ്റു പ്രൊഡക്ഷൻ കമ്പനികൾ ഇങ്ങനെ നീളുന്നു സെറ യുടെ ചിത്രങ്ങൾ മോഡൽ ആക്കിയവരുടെ പട്ടിക. യൂണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് സെറ. 

                             

സെറയുടെ ഉയർച്ചയ്ക്കായി എല്ലാ പിന്തുണയും നൽകി സനീഷും സിജിയും ഒപ്പമുണ്ട്. സെറയ്ക്ക് മാത്രമല്ല, മകളെ പോലെ അഭിനയ  രംഗത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ ബാല്യമുകുളങ്ങൾക്കും പ്രചോദനമാകുകയാണ് പ്രൊഡക്ഷൻ കമ്പനിയിലൂടെ സനീഷും സിജിയും. സിനിമ മേഖലയിൽ മുന്നോട്ട്  വരാൻ ആഗ്രഹിക്കുന്നവർക് വേണ്ടി ആണ് നിർമ്മാണ കമ്പനി ആരംഭിച്ചതെന്ന് സനീഷ് പറയുന്നു. 

                              

ഓരോ ദിവസവും കൂടുതൽ അവസരങ്ങളാണ് ഈ കൊച്ചുമിടുക്കിയെ തേടിവരുന്നത് ഇത് മോഡലിംഗ് രംഗത്തെ പ്രമുഖരെപ്പോലും അതിശയിപ്പിക്കുന്നു....


LATEST VIDEOS

Top News