വിവാദ ബോളിവുഡ് ചിത്രമായ 'ദി കേരള സ്റ്റോറി' തമിഴ് നാട്ടിലുള്ള മൾട്ടിപ്ലെക്സ് തിയറ്ററുകളിലും റിലീസ് ചെയ്തിരുന്നു. പോലീസ് സുരക്ഷകൾ ഉണ്ടായിരുന്ന സാഹചര്യത്തിലും ചിത്രം റിലീസായ വെള്ളിയാഴ്ച തമിഴ്നാട്ടിലെ നാം തമിഴര്‍ കക്ഷി, തമിഴ്നാട് മുസ്ലിം മുന്നേട്ര കഴകം തുടങ്ങിയ ചില സംഘടനകളുടെ പ്രവർത്തകർ തിയേറ്ററുകൾക്കു മുൻ പ്രതിഷേധ മാർച്ചുകള്‍ നടത്തിയിരുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിവിധ സംഘടനകളില്‍ പെട്ട നൂറിലധികം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വെള്ളി, ശനി എന്നീ രണ്ടു ദിവസങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം നടന്ന സാഹചര്യത്തിൽ ഇന്നലെ (മെയ്-7) മുതൽ 'ദി കേരള സ്റ്റോറി'യുടെ പ്രദർശം നിർത്തി വെച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ മൾട്ടിപ്ലെക്സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ക്രമസാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന കാരണവും കൂടി പരിഗണിച്ചാണത്രെ അസോസിയേഷന്‍ ഈ തീരുമാനത്തില്‍ എത്തിയത്. ചിത്രത്തിന്റെ പ്രദർശനം നിർത്തി വെച്ചത് തങ്ങളുടെ പ്രധിഷേധങ്ങൾക്കു ലഭിച്ച വിജയമാണ് എന്നാണു ആ സംഘടനകളുടെ ഭാരവാഹികൾ അവകാശപ്പെടുന്നത്.