ഒരുപാട് പ്രശ്നങ്ങളെ തരണം ചെയ്താണ് നാളെ (19-10-23) ലോഗേഷ് കനഗരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന 'ലിയോ' റിലീസാകുന്നത്. തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ കാലത്ത് 4 മണിമുതൽ 'ലിയോ'യുടെ പ്രദർശങ്ങൾ നടക്കാനിരിക്കുകയാണ്. എന്നാൽ തമിഴ്‌നാട്ടിൽ അതിരാവിലെയുള്ള പ്രദർശനങ്ങൾക്കു സർക്കാർ അനുമതി നൽകാത്തതിനാൽ 9 മണി മുതലാണ് പ്രദർശനങ്ങൾ നടക്കുന്നത്. അതേ നേരം ഓരോ തിയേറ്ററിലും പ്രതിദിനം 5 പ്രദർശനങ്ങൾ നടത്താൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ 2 മണിക്കൂറും 38 നിമിഷങ്ങളും ദൈർഘ്യമുള്ള 'ലിയോ' സർക്കാർ നൽകിയിട്ടുള്ള സമയ പരിധിയായ രാവിലെ 9 മണി മുതൽ രാത്രി 1.30-ക്കുള്ളിൽ പ്രതിദിനം 5 ഷോകൾ പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ തിയേറ്റർ ഉടമകൾ 'ലിയോ'യുടെ ഇടവേള നേരം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. സാധാരണയായി 5 മുതൽ 20 മിനിറ്റ് വരെ സിനിമകൾക്കായി ഇടവേള എടുക്കാറുണ്ട്. ഇത്രയും സമയം എടുക്കുന്നത് തിയറ്റർ കാന്റീൻ വിൽപ്പനയേയും ഉദ്ദേശിച്ചാണ്. എന്നാൽ തമിഴ്നാട് സർക്കാർ അനുവദിച്ചിട്ടുള്ള സമയ പരിധിക്കുള്ളിൽ 5 ഷോകൾ നടത്താനുള്ള പ്രയാസം കണക്കിലെടുത്ത് 'ലിയോ' പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ ഇടവേള നേരം 5 മിനിറ്റായി കുറിച്ചിരിക്കുകയാണ്. ലിയോ' സിനിമയുടെ പ്രത്യേക പ്രദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ തമിഴ്‌നാട് തിയേറ്റർ ഓണേഴ്‌സ് അസോസിയേഷൻ ഇന്നലെ തമിഴ്‌നാട് ചീഫ് സെക്രട്ടേറിയറ്റിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.