NEWS

'മാർക്ക് ആൻ്റണി'യുടെ രണ്ടാം ഭാഗവും വരുന്നു...

News

'തൃഷ ഇല്ലാന നയൻതാര' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന് പിന്നീട്   'അൻബാനവൻ അസരാധവൻ അടങ്ങാത്തവൻ', 'ബഗീര', 'മാർക്ക് ആന്റണി' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആധിക് രവിചന്ദ്രൻ ഇപ്പോൾ സംവിധാനം ചെയ്തുവരുന്നത് അജിത്ത് നായകനായ  'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രമാണ്. ഇദ്ദേഹം കഴിഞ്ഞ വർഷം സംവിധാനം ചെയ്ത 'മാർക്ക് ആൻ്റണി'  100 കോടിയിലധികം കളക്ഷൻ നേടി വമ്പൻ വിജയമായ ചിത്രമാണ്. വിശാലും, എസ്.ജെ.സൂര്യയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സാഹചര്യത്തിൽ  ആധിക് രവിചന്ദ്രൻ, 'ഗുഡ് ബാഡ് അഗ്ലി'യുടെ റിലീസിനു ശേഷം വിശാലിനെ നായകനാക്കി  'മാർക്ക് ആൻ്റണി'യുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 'പുഷ്പ്പ', 'വിടുതലൈ', തുടങ്ങിയ ചിത്രങ്ങളെ തുടർന്ന് തമിഴിലും അടുത്തടുത്ത് നിറയെ രണ്ടാം ഭാഗ ചിത്രങ്ങൾ ഒരുങ്ങുമെന്നാണ് റിപ്പോർട്ട്. അതിൽ ഒന്ന് രജനികാന്ത് നായകനാകുന്ന 'ജയിലർ' ചിത്രത്തിന്റെ രണ്ടാം ഭാഗം. അതിനടുത്ത് കാർത്തി നായകനാകുന്ന 'കൈതി'യുടെ രണ്ടാം ഭാഗം. ഇപ്പോൾ  'മാർക്ക് ആന്റണി'യും ഈ ലിസ്റ്റിൽ ചേർന്നിരിക്കുന്നു.


LATEST VIDEOS

Top News