NEWS

പാർത്ഥിപന്റെ 'പുതിയ പാതൈ'യുടെ രണ്ടാം ഭാഗവും വരുന്നു

News

1989-ൽ പുറത്തിറങ്ങി വമ്പൻ ഹിറ്റായ തമിഴ് ചിത്രമാണ് 'പുതിയ പാതൈ'. തമിഴിൽ വ്യത്യസ്ത സിനിമകൾ എടുത്തു വരുന്ന പാർത്ഥിപൻ ആദ്യമായി സംവിധാനം ചെയ്തു ഹീറോയായി അഭിനയിച്ച ചിത്രമാണ് ഇത്. സീതയാണ് ഇതിലെ നായിക. സീത പിന്നീട് പാർത്ഥിപന്റെ പത്നിയാകുകായും ചെയ്തു.

ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച റൗഡിയെ അതേ സ്ത്രീ വിവാഹം കഴിക്കുന്നതിന്റെ ഇതിവൃത്തത്തിലാണ് 'പുതിയ പാതൈ' ഒരുങ്ങിയിരുന്നത്. പ്രേക്ഷക പ്രശംസയും, പുരസ്കാരങ്ങളും നേടിയ ഈ ചിത്രം പാർത്ഥിബന്റെ സിനിമാ ജീവിതത്തിൽ ഒരു വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു. 'പുതിയ പാതൈ' റിലീസായി 34 വർഷങ്ങളാകുന്ന സാഹചര്യത്തിൽ അതിന്റെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ പോവുകയാണെന്ന് പാർഥിബൻ പ്രഖ്യാപിച്ചിട്ടുണ്ട്. 'പുതിയ പാത' എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണെന്നും, ആ സിനിമയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതിലും, അഭിനയിക്കുന്നതിലും സന്തോഷമുണ്ടെന്നും,ഇപ്പോഴത്തെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് രണ്ടാം ഭാഗം എടുക്കാൻ പോകുന്നതെന്നും, ചിത്രത്തിന് 'ഡാർക്ക് വെബ്' എന്നാണ് പേരിട്ടിരിക്കുന്നതെന്നും പാർത്ഥിപൻ പറഞ്ഞിട്ടുണ്ട്. അന്തരിച്ച തമിഴ് സിനിമയിലെ ഇതിഹാസ നടൻ ത്യാഗരാജ ഭാഗവതരുടെ ജീവിതം സിനിമയാക്കാനും പാർത്ഥിബൻ പദ്ധതിയിട്ടുണ്ടത്രെ! അതിനാൽ രണ്ടാം ഭാഗ ചിത്രങ്ങളുടെ ലിസ്റ്റിൻ പാർത്ഥിപന്റെ 'പുതിയ പാതൈ'യും ഇടം പിടിക്കാൻ പോകുകയാണ്.


LATEST VIDEOS

Latest