NEWS

വിടുതലൈ 2 ചിത്രീകരണം പുരോഗമിക്കുന്നു.

News

വെട്രിമാരന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വിടുതലൈയുടെ രണ്ടാഭാഗത്തിന്‍റെ ചിത്രീകരണം  തമിഴ്നാട്ടിലെ സിരുമലയില്‍ പുരോഗമിക്കുന്നു.ഈ വര്ഷം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു വിടുതലൈ. സോഷ്യോ പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ സൂരിയും വിജയ്‌ സേതുപതിയും ആയിരുന്നുപ്രധാന അഭിനേതാക്കള്‍.  ഭവാനി ശ്രീ, ഗൌതം വാസുദേവ് മേനോന്‍,രാജീവ്‌ മേനോന്‍ തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.തമിഴ്‌നാട്ടിലെ ഒരു സാങ്കൽപിക ഗ്രാമത്തില്‍ നടക്കുന്ന കഥയുടെ ആദ്യ ഭാഗത്തില്‍ പ്രണയവും സസ്പെന്‍സും സെന്റിമെന്സും ഒക്കെ നിറഞ്ഞതായിരുന്നു. ആദ്യ സീനില്‍ ഒറ്റ ഷോട്ടില്‍ ഒരുക്കിയ ട്രെയിന്‍ ദുരന്തം വെട്രിമാരന്‍റെ സംവിധാന മികവിനെ എടുത്തു കാണിക്കുന്നു.  പ്രകാശ്‌ രാജും  മഞ്ജു വാര്യരും നിര്‍ണ്ണായക വേഷത്തില്‍  എത്തുന്നു എന്നതാണ് രണ്ടാം ഭാഗത്തിലെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ ഭാഗത്തില്‍ സൂരിയുടെ കുമരേശനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ മക്കള്‍ പടയുടെ നായകനായ  വിജയ്‌  സേതുപതിയുടെ കഥാപാത്രത്തെ മുന്‍നിര്‍ത്തി ആയിരിക്കും കഥ നടക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യും.


LATEST VIDEOS

Top News