NEWS

നെഗറ്റീവ് ചിന്തകൾ നൽകുന്ന മലയാള സിനിമയുടെ അവസ്ഥ മാറണം.. ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ

News


വിക്ടര്‍ ആദം സംവിധാനം ചെയ്യുന്ന രാജകന്യക എന്ന സിനിമയുടെ പ്രമോഷന്‍റെ  ഭാഗമായി നടന്ന പ്രസ് മീറ്റിൽ ഫാദർ ജോസഫ് പുത്തന്‍ പുരയ്ക്കലായിരുന്നു മുഖ്യാതിഥി.
സമീപ കാലത്തിറങ്ങിയ മിക്ക സിനിമകളും പൊതുസമൂഹത്തിന് നെഗറ്റീവ് ചിന്തകൾ നൽകുന്നതാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. പണ്ടുകാലത്ത് കുടുംബ ബന്ധങ്ങളുടെ കഥകൾ പറഞ്ഞ നല്ല സിനിമകൾ ധാരാളമുണ്ടായിരുന്നു. ഇന്ന് പക്ഷേ വെട്ടും, കുത്തും, കൊലപാതകവും, രക്തച്ചൊരിച്ചിലും കുറെ ഓട്ടങ്ങളും ഭയങ്കര ക്രൂരത നിറഞ്ഞ രംഗങ്ങളുമായി ഇതൊരു സിനിമയാണോ എന്ന് പോലും സംശയിച്ചു പോകുന്ന തരത്തിലുള്ള സിനിമകളാണ് 2000 -നുശേഷം പുറത്തിറങ്ങുന്നത്. യാതൊരു സംസ്കാരവും ഇല്ലാത്ത ഇത്തരം സിനിമകളിൽ മലയാളസിനിമയിലെ പ്രമുഖ നായകനടന്മാർ പോലും അഭിനയിച്ചു കാണുന്നു എന്ന ശോചനീയാവസ്ഥ ഇന്നുണ്ട്. 
ഇത്തരം സിനിമകൾ സമൂഹത്തിന് ഒരു നന്മയും നല്ല സന്ദേശവും നൽകുന്നില്ല എന്നുമാത്രമല്ല ഈ സിനിമകൾ കണ്ട് ആത്മഹത്യ ചെയ്യുന്നവരും കൊള്ളയടിക്കുന്നവരും കൊലപാതകം നടത്തുന്നവരും ഇന്ന് ധാരാളം ഉണ്ട്. ഇതൊന്നും ആരും തിരിച്ചറിയുന്നില്ലേ..
 ഇത്തരം കഥകളുമായി വരുന്ന സിനിമകളിൽ നിന്നും ഒരു മാറ്റമുണ്ടാകണം. രാജകന്യക എന്ന സിനിമയുടെ കഥയും സന്ദർഭങ്ങളും വ്യത്യസ്തമാണ്. പുതിയ ഒരു അവതരണ രീതി തന്നെ ഈ സിനിമയ്ക്കുണ്ട്. ഞാനും ഈ സിനിമയുടെ ഒരു ഭാഗമായി മാറിയത് അങ്ങനെയാണ്. ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ പറഞ്ഞു..


LATEST VIDEOS

Latest