NEWS

അവിശ്വാസിയായിരുന്ന തിലകൻ അവസാന നാളുകളിൽ വിശ്വാസങ്ങളെ എതിർത്തിരുന്നില്ലെന്ന് മകൻ

News

കൊല്ലം: അവിശ്വാസിയായിരുന്ന തിലകൻ അവസാന നാളുകളിൽ വിശ്വാസങ്ങളെ എതിർത്തിരുന്നില്ലെന്ന് മകൻ ഷോബി തിലകൻ. മരിക്കും വരെ അന്ധവിശ്വാസങ്ങൾക്ക് എതിരായിരുന്നു അച്ഛനെന്നും എന്നാൽ, തങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിർത്തിരുന്നില്ലെന്നും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകൻ വെളിപ്പെടുത്തി. ഓച്ചിറയിൽ ഭജനത്തിനായി എത്തിയപ്പോഴാണ് തിലകന്റെ ദൈവവിശ്വാസം സംബന്ധിച്ച നിലപാടുകളെ കുറിച്ച് ഷോബി വെളിപ്പെടുത്തിയത്.

കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാർക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിനു കഴിയാറില്ലെന്നും ഷോബി വ്യക്തമാക്കി. ഷോബി തിലകന്റെ ഭാര്യ ശ്രീലേഖ, മകൻ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ഓച്ചിറയിൽ ഭജനമിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ മഠത്തിലാണ് ഇവർ ഭജനമിരിക്കുന്നത്. 

ഇത്തവണ പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നിൽ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാൽ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുവായൂർ, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടർച്ചയായി പോകാറുണ്ടെന്നും ഷോബി പറഞ്ഞു.


LATEST VIDEOS

Top News