NEWS

റിസർവേഷൻ ബുക്കിങ്ങിൽ 'വാരിസ്സു', 'തുണിവ്' നിർമ്മാതാക്കളുടെ തന്ത്രം!

News

വിജയ്‌യുടെ 'വാരിസു', അജിത്തിന്റെ 'തുണിവ്' എന്നീ ചിത്രങ്ങൾ നാളെ (ജനുവരി-11) റിലീസാകുകയാണ്. തമിഴ് സിനിമയിലെ ഇപ്പോഴത്തെ മുൻനിര നായകന്മാരിൽ ആദ്യത്തെ രണ്ട് സ്ഥാനങ്ങളിലുള്ളവരാണ് അജിത്തും, വിജയ്‍യും. എന്നാൽ ചിത്രത്തിന്റെ ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ വിജയ്‌ തന്നെയാണ് ഒന്നാം സ്ഥാനത്തിൽ! ഈ സാഹചര്യത്തിലാണ് ഇവർ രണ്ടു പേരുടെയും ചിത്രങ്ങൾ 9 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരേ ദിവസം റിലീസാകുന്നത്. അതുകൊണ്ടാണ് ഈ രണ്ടു ചിത്രങ്ങൾ സംബന്ധമായി ഏറെ ചർച്ചകളും, ആകാംക്ഷയും, പ്രതീക്ഷയുമുണ്ടായിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് രണ്ട് ചിത്രങ്ങളുടെയും ബുക്കിംഗ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി തകൃതിയായി നടന്നുവരുന്നത്, അടുത്ത ആഴ്ച 18 വരെയാണ് ബുക്കിംഗ് തുറന്നിരിക്കുന്നത്. 17-ാം തീയതി വരെ രണ്ട് ചിത്രങ്ങളുടെയും ബുക്കിംഗ് 95 ശതമാനവും കഴിഞ്ഞു. ഇനി കുറച്ച് സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം ഹൗസ്ബുൾ ആയി മാറി. ഈ ബുക്കിംഗിലൂടെ തന്നെ രണ്ട് ചിത്രങ്ങളുടെയും നിർമ്മാതാക്കൾക്ക് വൻ തുക ലഭിക്കുമെന്നാണ് റിപ്പോർട്ട്. രണ്ട് ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചില്ലെങ്കിലും, ഒരു ആഴ്ചയിലെ കളക്ഷൻ തന്നെ ചിത്രത്തിന്റെ നിർമ്മാണ ചെലവ് നിർമ്മാതാക്കൾക്ക് തിരികെ ലഭിക്കുന്ന വിധത്തിൽ ഉണ്ടായിരിക്കും എന്നാണു കോളിവുഡിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. അതേ സമയം രണ്ടു ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും, വിതരണക്കാർക്കും, തിയേറ്റർ ഉടമകൾക്കും നല്ല ലാഭം ലഭിക്കുകയും ചെയ്യും.

ഇങ്ങിനെയൊരു തന്ത്രം മുന്നിൽ കണ്ടുകൊണ്ടാണത്രെ രണ്ടു ചിത്രങ്ങളുടെയും നിർമ്മാതാക്കൾ പൊങ്കൽ വിശേഷം വരുന്നതിനു നാല് ദിവസം മുൻപ് തന്നെ തങ്ങളുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഇത് രണ്ടു ചിത്രങ്ങളുടെയും നിർമ്മാതാക്കൾ മനഃപൂർവം ചെയ്തതാണെന്നാണ് കോളിവുഡിൽ ഇപ്പോൾ പൊതുവായുള്ള സംസാരം! നാളെ നടക്കാനിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് 1000, 1500 എന്നിങ്ങനെയാണത്രെ!


LATEST VIDEOS

Exclusive