NEWS

സിമ്പുവിന്റെ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്ന സൂപ്പർ താരം!

News

തമിഴിൽ സിമ്പുവിന്റേതായി അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം 'പത്ത് തല'യാണ്. ഈ മാസം 30-ന് ഈ ചിത്രം റിലീസാകും. ഈ സിനിമയെ തുടർന്ന് 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന ചിത്രം സംവിധാനം ചെയ്ത ദേസിങ്ങു പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിമ്പു അഭിനയിക്കുന്നത്. 'ഉലകനായകൻ' കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണ'ലാണ് ചിത്രം നിർമ്മിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതിന്റെ ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നത്. അടുത്തുതന്നെ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങും എന്നാണു പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രം കുറിച്ച് ഒരു പുതിയ വാർത്ത ലഭിച്ചിരിക്കുന്നത്. അതായത് ഈ ചിത്രത്തിൽ സിമ്പുവിനോടൊപ്പം കമൽഹാസൻ ഒരു അഥിതി വേഷത്തിൽ എത്തുന്നുണ്ടത്രേ! 'വിക്രം' എന്ന സിനിമയിൽ സൂര്യ അഭിനയിച്ച റോളക്സ് വേഷം പോലെയുള്ള ഒരു കഥാപാത്രമായിരിക്കും എന്നും റിപ്പോർട്ടുണ്ട്. സിമ്പു നായകനായി വന്ന 'വെന്തു തണിദതു കാട്' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ കമൽഹാസൻ വിശിഷ്ടാതിഥിയായി എത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സിമ്പു താൽപര്യം പ്രകടിപ്പിച്ചിരുന്നു. സിമ്പുവിന്റെ ആ ആഗ്രഹം നിറവേറ്റാൻ ഇപ്പോൾ കമൽഹാസൻ മുൻ വന്നിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്.

                                                 

 

'ഇന്ത്യൻ-2'വിലാണ് ഇപ്പോൾ കമൽഹാസൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയ്ക്കു ശേഷം മഹേഷ് നാരായണൻ, മണിരത്നം, എച്ച്.വിനോദ് തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലാണ് കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത്. ഇപ്പോൾ സിനിമാ നിർമ്മാണത്തിലും സജീവമായിട്ടുള്ള കമൽഹാസൻ ശിവകാർത്തികേയനെ നായകനാക്കിയും ഒരു സിനിമ നിർമ്മിക്കുന്നുണ്ട്.


LATEST VIDEOS

Top News