NEWS

പ്രതിഭ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിന്റെ ട്രെയിലറും സെക്കൻഡ് ലുക്ക്‌ പോസ്റ്ററും റിലീസായി. ചിത്രം സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തുന്നു.

News

അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ  നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തും. പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ട്രെയിലറും പോസ്റ്ററും റിലീസ് ആയത്.
സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ( ഹൃദയം ഫെയിം )ശിവജി ഗുരുവായൂർ,എൽദോ രാജു ആരതി നായർ,അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളും അഭിനയിക്കുന്നു.

 കൂടാതെ ആർഎൽവി രാമകൃഷ്ണൻ,ദേവരാജൻ, പ്രദീപ് ബാലൻ,ശിവദാസ് മട്ടന്നൂർ, രമേശ് കാപ്പാട്, മണികണ്ഠൻ, ഹരീഷ് പണിക്കർ, സ്വാതി ത്യാഗി, ജ്യോതിലക്ഷ്മി, ടീന സുനിൽ, പ്രീതി രാജേന്ദ്രൻ, ആതിര എന്നിവരും അഭിനയിക്കുന്നു.ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ്. 
പി ആർ ഒ  എം കെ ഷെജിൻ.


LATEST VIDEOS

Latest