കുടുംബം അന്നും ഇന്നും കൂടെ കരുത്തായി ഉണ്ട്. അതില്‍ എനിക്ക് ഏറെ നന്ദി രേവതിയോടാണ്. അദ്ധ്യാപകന്‍ ആയിരിക്കെ എന്നെ വിവാഹം ചെയ്ത ആളാണ് രേവതി. ഇടക്ക് വെച്ച് സിനിമയ്ക്കുവേണ്ടി ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചപ്പോള്‍ എന്നെകാള്‍ ഏറെ കുത്തുവാക്കുകള്‍ കേട്ട ആളാണ് ഭാര്യ.
'രേവതീടെ ഭര്‍ത്താവ് ഉണ്ടായിരുന്ന ജോലിയും കളഞ്ഞു ഇരിപ്പാണോ' എന്നെല്ലാം പലരും ചോദിക്കുമ്പോള്‍ എന്നോടുള്ള വിശ്വാസം കൊണ്ട് മൗനം പാലിച്ച് നിന്നിട്ടുണ്ട് അവള്‍. അവാര്‍ഡ് വാങ്ങിയതിനെകാള്‍ സന്തോഷം തോന്നിയ നിമിഷം ആയിരുന്നു ജാവ റിലീസ് ആകുമ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെവയറ്റില്‍ ഇട്ട്, നിറവയറുമായി തിയേറ്റര്‍ വരാന്തയില്‍ എന്നെ രേവതി വന്ന് കെട്ടിപിടിച്ചത്. നന്ദി പറയേണ്ട ഒരു ബന്ധമല്ല ഭാര്യ ഭര്‍ത്താവിന്‍റേത്. എന്നിരുന്നാലും കൂടെ നിന്നതിനും വിശ്വസിച്ചതിനും ഉള്ളില്‍ ഒരുപാട് കടപ്പാട് ഭാര്യയോട് തോന്നിയിട്ടുണ്ട്. മക്കള്‍: ഇസൈ, ഇമൈ