NEWS

ഇന്ന ക്യാരക്ടര്‍ ചെയ്യണം..., അല്ലെങ്കില്‍ ഇന്ന ഭാഷയില്‍ മാത്രം അഭിനയിക്കണം എന്നൊന്നുമില്ല. എല്ലാ ലെവലിലുമുള്ള വ്യത്യസ്തമായ ക്യാരക്ടര്‍ ചെയ്യാനാണ് താല്‍പ്പര്യം.

News

സത്യന്‍ അന്തിക്കാട് സിനിമയിലൂടെ ശ്രദ്ധേയയായ ദേവിക സംസാരിക്കുന്നു...
 
 
യൂത്തിനുവേണ്ടിയുള്ള സിനിമ. ഒരു പ്രേക്ഷക എന്ന നിലയില്‍ ദേവികയ്ക്ക് എങ്ങനെ ആസ്വദിക്കാന്‍ കഴിയും?
 
അങ്ങനെ യൂത്ത് ഓറിയന്‍റഡായിട്ടാണ് മലയാളത്തില്‍ സിനിമകളുണ്ടാകുന്നതെന്ന് എനിക്ക് തോന്നുന്നില്ല. അതുപോലെ ഒരു പര്‍ട്ടിക്കുലര്‍ ഏജ് കാറ്റഗറിക്കുവേണ്ടിയാണ് മലയാളസിനിമ ഉണ്ടാക്കുന്നതെന്നും എനിക്ക് തോന്നിയിട്ടില്ല. കാരണം, അങ്ങനെ ഒരു പ്രത്യേകവിഭാഗത്തിലുള്ള ഏജ് ഗ്രൂപ്പിനുവേണ്ടിയാണ് സിനിമ എന്നൊന്നും ഞാന്‍ നോട്ടീസ് ചെയ്തിട്ടില്ല. ആ ഒരു എലമെന്‍റ് വച്ചിട്ടങ്ങിനെ കാണുന്നതിന് മോഡിഫൈ ചെയ്യാറില്ല. ഇറങ്ങുന്ന എല്ലാ സിനിമകളും മാക്സിമം കാണാന്‍ നോക്കും. കാരണം സിനിമ കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം. ഈയടുത്ത് തീയേറ്ററില്‍ പോയി കണ്ട പല സിനിമകളും എനിക്കിഷ്ടമായിട്ടുണ്ട്.
 
മലയാളം സിനിമകള്‍ക്ക് ഇപ്പോള്‍ മുന്‍പത്തെപ്പോലുള്ള നിലവാരം ഇല്ലെന്ന് കരുതുന്നുണ്ടോ?
 
ഹേയ്.. അങ്ങനെയൊരു ചിന്തയൊന്നും എനിക്കില്ല. നല്ല സിനിമകളുണ്ടാക്കാനുള്ള സ്വാതന്ത്ര്യം മലയാള ഓഡിയന്‍സ് കൊടുക്കുന്നതുകൊണ്ട് ഫിലിം മേക്കേഴ്സിനെ കുറെക്കൂടി ക്രിയേറ്റര്‍ലി പുഷ് ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മള്‍ ഗ്രേറ്റ് ഫിലിം ഈസ് ബോണ്‍ വെന്‍റ് ദേര്‍ ഈസ് എ ഗ്രേറ്റ് ഓഡിയന്‍സ് ടു എക്സ്പീയന്‍സ് ഇറ്റ്.
 
അന്യഭാഷയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച്?
 
ഇന്ന ക്യാരക്ടര്‍ ചെയ്യണം..., അല്ലെങ്കില്‍ ഇന്ന ഭാഷയില്‍ മാത്രം അഭിനയിക്കണം എന്നൊന്നുമില്ല. എല്ലാ ലെവലിലുമുള്ള വ്യത്യസ്തമായ ക്യാരക്ടര്‍ ചെയ്യാനാണ് താല്‍പ്പര്യം. ജീവിതത്തില്‍ ഒരുപോലെ മാത്രം നില്‍ക്കുന്നതിലും ഉപരി വ്യത്യസ്തമായ ഭാഷയിലും കഥാപാത്രങ്ങളിലും കുറെ ഓപ്പര്‍ച്യൂണിറ്റി കിട്ടിയാല്‍ അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു.
 
പഠനം പൂര്‍ത്തിയായോ?
 
ഡിഗ്രി കഴിഞ്ഞു. ഇപ്പോള്‍ ബാംഗ്ലൂരില്‍ ക്രൈസ്റ്റ് കോളേജില്‍ മാസ്റ്റേഴ്സ് ചെയ്യുകയാണ്.
 
വീട്ടുകാരുടെ സപ്പോര്‍ട്ട് എങ്ങനെ?
 
എന്‍റെ അച്ഛനും അമ്മയും അനുജനും എനിക്ക് നല്ല സപ്പോര്‍ട്ടാണ് തരുന്നത്. ഞാന്‍ സിനിമ ചെയ്യുന്നതില്‍ ഫാമിലിയില്‍ എല്ലാവര്‍ക്കും ഇഷ്ടം തന്നെ. എന്‍റെ വീട്ടില്‍ സിനിമ എല്ലാവരെയും സന്തോഷിപ്പിക്കുന്നുണ്ട്.


LATEST VIDEOS

Interviews