NEWS

നമ്മുടെയുള്ളില്‍ ഒരു പ്രതീക്ഷ അല്ലെങ്കില്‍ ഒരു ഹോപ്പ് എപ്പോഴും ഉണ്ടായിരിക്കണം- ബ്ലെസ്സി

News

 പ്രതീക്ഷ, വെള്ളം, ഭക്ഷണം, ഭാഷ, സ്നേഹം, നന്മ, പ്രകൃതി.... 

നജീബിന്‍റെ അതിജീവനകഥ പറയുമ്പോള്‍ ബോധപൂര്‍വ്വമല്ലാതെയാണ് മറ്റുള്ളവയൊക്കെ ഇതിലേക്ക് വരുന്നത്. സിനിമയില്‍ ബോധപൂര്‍വ്വം എന്തെങ്കിലും പറയുമ്പോള്‍ അത് വിരസമാകും. ഭാഷയറിയാതെ നമ്മള്‍ ഒരിടത്ത് എത്തിപ്പെടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍, വെള്ളത്തിന്‍റെയും, ഭക്ഷണത്തിന്‍റെയും പ്രാധാന്യം, നന്മ, സ്നേഹം, പ്രകൃതി...

ഒരു ക്രിമിനല്‍ ആയാല്‍ പോലും അയാളുടെയുളളില്‍ സ്നേഹവും നന്മയും ഉണ്ടാകും. കാദിരി(ജിമ്മി) ഒരു ക്രിമിനല്‍ ആയിട്ട് പോലും അയാളുടെ വസ്ത്രം കീറി നജീബിന് നല്‍കുന്നു. ഈന്തപ്പഴവും വെള്ളവും നല്‍കുന്നത് പ്രകൃതി. നമ്മളോടൊപ്പം ചേര്‍ന്നുനിന്ന ഏറെ അനുഭവങ്ങള്‍ ഈ സിനിമയിലുണ്ട്. ചെറുതോ വലുതോ ആയ വിഷമഘട്ടങ്ങള്‍ നമുക്കുണ്ടാവുമ്പോള്‍ പെട്ടെന്ന് തീര്‍ക്കാനുള്ളതല്ല നമ്മുടെ ജീവിതം, ആകാശം പോലെ അല്ലെങ്കില്‍ കടലുപോലെയുള്ള ഈ ജീവിതത്തില്‍ ജയിച്ചാലും ഇല്ലെങ്കിലും നാം പോരാടുകയാണ് ചെയ്യേണ്ടത്.

നമ്മുടെയുള്ളില്‍ ഒരു പ്രതീക്ഷ അല്ലെങ്കില്‍ ഒരു ഹോപ്പ് എപ്പോഴും ഉണ്ടായിരിക്കണം. അതിജീവനത്തിന് അത് അത്യാവശ്യമാണ്. അതിനെ കുറച്ചുകൂടി വ്യാപ്തിയില്‍ പറയാനായി ഈ സിനിമ ശ്രമിച്ചു, അത് പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ്. 

എ. ആര്‍. റഹ്മാന്‍ എന്ന അത്ഭുത പ്രതിഭയിലേക്ക്.....

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് എ ആര്‍ റഹ്മാനെ നമുക്ക് ഈ സിനിമയിലേക്ക് കിട്ടുന്നത്. മ്യൂസിക്കിലൂടെ ഇതില്‍ പലതും പറയാനുണ്ട് എന്നും മലയാളത്തില്‍ മാത്രം ഒതുക്കേണ്ടതല്ല ഈ സിനിമ എന്നും എനിക്ക് തോന്നി. ശബ്ദത്തിനും പശ്ചാത്തലത്തിനും സംഗീതത്തിനും ഒക്കെ വളരെ വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടാകും എന്നുള്ളത് കൊണ്ടാണ് എ ആര്‍ റഹ്മാനെയും റസൂല്‍ പൂക്കുട്ടിയേയും സമീപിച്ചത്. 

'ആടുജീവിതം' എന്ന സിനിമ പറയുന്ന ഒരു വിഷയം എ ആര്‍ റഹ്മാനെ വളരെയധികം സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്തു എന്നുള്ളത് കൊണ്ടാണ് റഹ്മാന്‍ ഈ സിനിമയിലേക്ക് എത്തിയത്. എ.ആര്‍. റഹ്മാന്‍ ഈ കഥ കേള്‍ക്കുന്നു, അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്നത് അദ്ദേഹത്തിന് അഹങ്കാരം ഒട്ടും ഇല്ലാത്തതുകൊണ്ടാണ്. ഒരു മ്യുസിഷ്യന്‍ എന്നതിലുപരി, ക്രിസ്സോസ്റ്റം തിരുമേനിക്ക് ശേഷം ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ എന്നെ അത്ഭുതപ്പെടുത്തിയ ഒരു പേഴ്സണാലിറ്റിയാണ് എ ആര്‍ റഹ്മാന്‍. 

 


LATEST VIDEOS

Interviews