NEWS

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം ഈ മൂന്ന് മലയാളി താരങ്ങളും...

News

ബ്രമ്മാൻഡ ചിത്രങ്ങളായ 'കെ.ജിഎഫ്', 'സലാർ' എന്നിവക്ക് ശേഷം തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ നായകനാകുന്ന സിനിമയാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്തുവരുന്നത്. ഈ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം മലയാള നടനായ പൃഥിവിരാജ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നു വരുന്ന സാഹചര്യത്തിൽ ഈ ചിത്രത്തിൽ  മലയാള നടന്മാരായ ടോവിനോ തോമസും, ബിജു മേനോനും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഈ വാർത്ത ശരിയാണെങ്കിൽ ഈ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറിനൊപ്പം മൂന്ന് മലയാള നടന്മാർ അഭിനയിക്കുന്ന കാര്യം മലയാളികൾക്ക് അഭിമാനിക്കാവുന്നതാണ്.

ആദ്യം ഈ ചിത്രത്തിന് ‘ഡ്രാഗൺ’ എന്നാണ് പേരിട്ടിരിക്കുന്നത് എന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.    എന്നാൽ തമിഴിൽ പ്രതീപ് രംഗനാഥൻ നായകാനായെത്തി സൂപ്പർഹിറ്റായ ‘ഡ്രാഗൺ’ എന്ന ചിത്രം  റിലീസായി സൂപ്പർ ഹിറ്റായതോടെ മറ്റൊരു ടൈറ്റിൽ നോക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിനാൽ ചിത്രത്തിന്റെ ടൈറ്റിൽ സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


LATEST VIDEOS

Latest