NEWS

'തലൈവർ-171'-ൽ രജിനിക്കൊപ്പം തെലുങ്കിലെ ഈ പ്രശസ്ത താരവും

News

'ജയ്ബീം' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ'   എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ, മഞ്ജു വാര്യർ, റിഥികാ സിംഗ്, തുഷാര വിജയൻ തുടങ്ങിയവരും അഭിനയിക്കുന്ന  ഈ  ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. ബ്രമ്മാണ്ഡമായി ഒരുങ്ങുന്ന ഈ ചിത്രത്തിലും 'വേട്ടയ്യൻ' സിനിമ പോലെ തന്നെ വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും നടിമാരും അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൽ രജനിക്കൊപ്പം ബോളിവുഡ് താരം രൺവീർ സിംഗ്, മലയാളം നടി ശോഭന, തമിഴ് നടി ശ്രുതി ഹാസൻ എന്നിവർ അഭിനയിക്കുമെന്ന വാർത്തകൾ  മുൻപ് നാനയിൽ നൽകിയിരുന്നു. ഇതോടൊപ്പം ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ഈ ചിത്രത്തിൽ തെലുങ്ക് സിനിമയിലെ പ്രശസ്ത നടനായ നാഗാർജുനയും പ്രധാന വേഷത്തിലെത്തുമെന്നുള്ളതാണ്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും, ഈ ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങൾ കുറിച്ചുള്ള വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനവും ഉടനെ ഉണ്ടാകുമെന്നാണ് മറ്റൊരു റിപ്പോർട്ട്.


LATEST VIDEOS

Latest