രജനികാന്ത് താൻ അഭിനയിച്ച ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിൽ ഇതുവരെ അഭിനയിച്ചിട്ടില്ല, മലയാളത്തിലെ 'മണിച്ചിത്ര താഴി'ന്റെ തമിഴ് റീമേക്കായ 'ചന്ദ്രമുഖി'യിൽ രജനികാന്ത് ആയിരുന്നു നായകനായി അഭിനയിച്ചത്. ഈ ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായതിനെ തുടർന്ന് ഇതിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ രജനികാന്ത് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ താല്പര്യപെടാത്തതിനെ തുടർന്ന് 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗം ഉണ്ടായില്ല.
എന്നാൽ രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്തു ഈയിടെ പുറത്തുവന്നു സൂപ്പർഹിറ്റായ ചിത്രമാണ് 'ജയിലർ'. ഇതിന്റെ രണ്ടാം ഭാഗം ഒരുങ്ങാനിരിക്കുന്ന ഔദ്യോഗിക വാർത്ത ഈയിടെ പുറത്തുവന്നിരുന്നല്ലോ! ഈ രണ്ടാം ഭാഗത്തിൽ ആദ്യ ഭാഗത്തിൽ അഭിനയിച്ച വിനായകൻ ഒഴികെ മറ്റുള്ള താരങ്ങളെല്ലാം അണിനിരക്കും എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ 'ജയിലർ' ആദ്യത്തെ ഭാഗത്തിൽ അഭിനയിച്ച കന്നഡ നടൻ ശിവരാജ്കുമാർ രണ്ടാം ഭാഗത്തിൽ ഉണ്ടായിരിക്കില്ലത്രേ! കാരണം അദ്ദേഹം ഇപ്പോൾ ചികിത്സയിലായതിനാൽ അദ്ദേഹത്തിന് പകരം തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ബാലകൃഷ്ണയെ ഈ ചിത്രത്തിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടത്തി എന്നും, അദ്ദേഹം അതിന് സമ്മതിച്ചു എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹത്തിനെ കൂടാതെ മറ്റ് ചില അന്യഭാഷാ നടന്മാരെയും 'ജയിലർ' രണ്ടാം ഭാഗത്തിൽ അഭിനയിപ്പിക്കാൻ നെൽസൺ പദ്ധതിയിട്ടുണ്ട് എന്നും പറയപെടുന്നുണ്ട്.