തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ വെട്രിമാരൻ ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രം 'അരശൻ' ആണ്. സിംബു നായകനാകുന്ന ഈ ചിത്രം വടക്കൻ ചെന്നൈയിൽ നടക്കുന്ന ഒരു ഗ്യാങ്സ്റ്റർ കഥായായിട്ടാണ് ഒരുങ്ങുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാവായ 'കലൈപുലി' എസ്.താണു നിമ്മിക്കുന്ന ഈ ചിത്രത്തിൽ സിംബുവിനൊപ്പം സമുദ്രക്കനി, കിഷോർ, ആൻഡ്രിയ, സംവിധായകൻ നെൽസൺ തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഈ സിനിമയിൽ ഇപ്പോൾ വിജയ്‌സേതുപതിയും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈയിടെ പുറത്തുവന്നിരുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തിൽ, ഇപ്പോൾ വിജയ്സേതുപതിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നതായുള്ള വാർത്ത പുറത്തുവന്നതിനെ തുടർന്ന് ചിത്രത്തിൻമേലുള്ള പ്രതീക്ഷകൾ മേലും വർദ്ധിച്ചിട്ടുണ്ട്.
വെട്രിമാരൻ സംവിധാനം ചെയ്ത 'വിടുതലൈ 1, 2' എന്നീ ചിത്രങ്ങളിൽ വിജയ് സേതുപതി മുമ്പ് അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. വെട്രിമാരനും, സിംബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ഈ ചിത്രം ശ്രദ്ധേയമാണ്.