തമിഴിൽ 'രാജാ റാണി', 'തെറി', 'മെർസൽ', 'ബിഗിൽ' എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകൻ അറ്റ്‌ലി, ബോളിവുഡിലും അരങ്ങേറ്റം നടത്തി സംവിധാനം ചെയ്ത ചിത്രമാണ് 'ജവാൻ'. ഷാരുഖാൻ നായകനായും, നയൻതാര, ദീപിക പദുകോൺ എന്നിവർ നായകികളായും അഭിനയിച്ച ഈ ചിത്രം സൂപ്പർഹിറ്റായി ആയിരം കോടിയിലധികം കളക്ഷൻ നേടി ബോളിവുഡിലും പ്രശസ്ത സംവിധായകനായി മാറി അറ്റ്‌ലി. ഇങ്ങിനെ തുടർന്ന് 5 സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അറ്റ്‌ലി അടുത്ത് മറ്റൊരു ബോളിവുഡ് നായകനായ സൽമാൻഖാനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിവരികയാണ് എന്നുള്ള റിപ്പോർട്ടുകളാണ് കുറെ മാസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അറ്റ്‌ലി ഇപ്പോൾ അതിന്റെ സ്‌ക്രിപ്റ്റ് ജോലികളിൽ തിരക്കിട്ടു പ്രവർത്തിച്ചുവരികയാണെന്നും പറയപ്പെടുന്നുണ്ട്. തിരക്കഥ ജോലികൾ പൂർത്തിയായതും അറ്റ്‌ലി ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വളരെ സർപ്രൈസായി നടത്താനിരിക്കുകയാണ് എന്നും റിപ്പോർട്ടുണ്ട്. അതനുസരിച്ച് ഈ ചിത്രം കുറിച്ച് ലഭിച്ചിരിക്കുന്ന പുതിയ വാർത്തകൾ, അറ്റ്‌ലി സംവിധാനം ചെയ്ത മുൻ ചിത്രങ്ങളെപോലെ തന്നെ ഈ ചിത്രവും ബിഗ് ബഡ്ജറ്റിൽ തന്നെയാണത്രെ ഒരുങ്ങുന്നത്. ചിത്രം രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ പുനർജന്മവുമായി ബന്ധപ്പെട്ട ഒരു ആക്ഷന്‍ കഥയായി, ഇതിനു മുൻപ് ഒരു ഇന്ത്യൻ സിനിമയിലും കണ്ടിട്ടില്ലാത്ത വിഷ്വൽസ് ദൃശ്യങ്ങളോടെയാണ് ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുണ്ട്. ഇതിൽ സൽമാൻഖാൻ ഒരു യോദ്ധാവിന്റെ വേഷത്തിലാണ് എത്തുന്നത് എന്നും, ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കാൻ അറ്റ്‌ലി, കമൽഹാസ്സനുമായി ചർച്ചകൾ നടത്തി എന്നും, കമൽഹാസൻ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. കമൽഹാസൻ ചിത്രത്തിൽ അഭിനയിക്കാനുള്ള സമ്മതം അറിയിച്ചതും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അതിനെ തുടർന്ന് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നും പറയപ്പെടുന്നുണ്ട്. സൽമാൻഖാൻ ഇപ്പോൾ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതും അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരം ജോയിൻ ചെയ്യുമത്രേ!