NEWS

‘തഗ് ലൈഫ്’ ജയ്സാല്‍മീറില്‍

News

പൊന്നിയിന്‍ സെല്‍വന്‍ സീരീസിനു ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ്  ലൈഫ്’  ന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.  36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിരത്നവും കമല്‍ഹാസനും ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. 1987 ല്‍ പുറത്തിറങ്ങിയ നായകനാണ്  ഇതിന് മുന്‍പ് മണിരത്നവും കമല്‍ഹാസനും  ഒന്നിച്ച ചിത്രം.  കമല്‍ഹാസനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി, ത്രിഷ,ജോജു ജോര്‍ജ് തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ദുല്‍ഖര്‍ സല്‍മാനും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറിയതായിട്ടാണ് അറിയുന്നത്. തഗ് ലൈഫിന്‍റെ  ചിത്രീകരണം വൈകുന്നത് മൂലമുള്ള ഡേറ്റിന്‍റെ പ്രശ്നത്തിലാണ് ഇരുവരും  പിന്‍മാറിയത്. ദുല്‍ഖര്‍ സല്‍മാന് പകരം  ചിലമ്പരശനാണ്  ചിത്രത്തിലെത്തുന്നത്. ഈ മാസം തന്നെ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ചിലമ്പരശന്‍റെ  ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കും. 60 ദിവസമാണ് ചിമ്പു  അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം ജയം രവിക്ക് പകരമായി അരവിന്ദ് സ്വാമി ആയിരിക്കും എത്തുന്നത്‌. ഐശ്വര്യ ലക്ഷ്മി, ഗൌതം കാര്‍ത്തിക്, അഭിരാമി,നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിരത്നം സിനിമകളുടെ സ്ഥിരം സംഗീതസംവിധായകനായ എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം  നിര്‍വ്വഹിക്കുന്നത്.


Feactures