NEWS

തുറമുഖം (Thuramukham)

News

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. കെ എം ചിദംബരന്‍ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം  ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്‌.

മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. പ്രഖ്യാപനം മുതല്‍ നിവിന്‍ പോളി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. 

ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരനാണ് തുറമുഖത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബി അജിത് കുമാര്‍ എഡിറ്റിങ്ങും, ഷഹബാസ് അമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവിസിന്റെയും ബാനാറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്.


LATEST VIDEOS

Reviews