NEWS

ഐ.എഫ്.ഐ ആനുവൽ റേറ്റിങ് പട്ടികയിൽ മികച്ച ടോപ്പ് റേറ്റഡ് നടനായി ചാക്കോച്ചൻ..നടി ആലിയ ഭട്ട്

News

ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐ.എഫ്.ഐ) 2022-ലെ മികച്ച സിനിമ, നടൻ, നടി എന്നിവരെ പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര, സഞ്ജയ് ലീലാ ബൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി, ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്കർ എൻട്രിയായ ഛെല്ലോ ഷോ, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്നിവയാണ് യഥാക്രമം ടോപ്പ് റേറ്റഡ് ചിത്രങ്ങൾ.

ന്നാ താൻ കേസ് കൊട്, പട, അറിയിപ്പ്, എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ കുഞ്ചാക്കോ ബോബൻ ടോപ്പ് റേറ്റഡ് നടനായി തിരഞ്ഞെടുക്കപ്പെട്ടു. ആലിയാ ഭട്ടാണ് ടോപ്പ് റേറ്റഡ് നടി. റിഷബ് ഷെട്ടി കാന്താരയിലെ പ്രകടനത്തിലൂടെ രണ്ടാമത്തെ ടോപ്പ് റേറ്റഡ് നടനായി തിരഞ്ഞെടുക്കപ്പെട്ടു. മാധവൻ, കമൽ ഹാസൻ, വിജയ് സേതുപതി എന്നിവർ മൂന്നാം സ്ഥാനം നേടി. സായി പല്ലവി, ദീപികാ പദുക്കോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചലച്ചിത്ര നിരൂപകരായ 6 അംഗസമിതിയാണ് റേറ്റിങ് നിശ്ചയിച്ചത്. ആറ് സംസ്ഥാനങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്. ക്രിസ്റ്റഫർ ഡാൾട്ടൺ (കേരളം), ഭരദ്വാജ് രം​ഗൻ (തമിഴ്നാട്), എം.കെ. രാ​ഘവേന്ദ്ര (കർണാടക), മുർത്താസ അലി ഖാൻ (ഡെൽഹി), ഉത്പൽ ദത്ത (അസം), സ്വപൻ മല്ലിക് (പശ്ചിമ ബം​ഗാൾ) എന്നിവരാണ് ജൂറിയം​ഗങ്ങൾ.


LATEST VIDEOS

Top News