വളരെ വൈകി മലയാളസിനിമയിലെത്തി കയ്യൊപ്പ് ചാർത്തിയ ജീനിയസ്സ് ആയ ടി. പി . മാധവൻ ഇന്ന് വിട വാങ്ങി.. മലയാളത്തിൽ 40 ആം വയസ്സിൽ വൈകിയെത്തി മലയാളതിന്ടെ എല്ലാം സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചു നാല് പതിറ്റാണ്ടു പിന്നിട്ട നടൻ ടി. പി. മാധവൻ ഇന്ന് വിട വാങ്ങി.1935 നവംബർ 7 ആം തിയതി വഴുതക്കാടാണ് ടി. പി മാധവൻ ജനിച്ചത്. ആഗ്രയിൽ നിന്ന് സോഷ്യോളോജി യിൽ ബിരുദാ നന്തരബിരുദ വും, ബിസ്സിനെസ്സ് മാനേജ് മെന്റ് പഠനവും കഴിഞ്ഞു ബാഗ്ലൂരിൽ പരസ്യകമ്പിനി തുടങ്ങുകയും ഇന്ത്യൻ എക്സ്പ്രസ്സ്, കേരള കൗമുദി എന്നീ പത്രങ്ങളിൽ ലേഖകനായും ഫ്രീലാന്റ്സ് ജേണലിസ്റ്റ് ആയും ടി. പി. ജോലി ചെയ്തിരുന്നു. നടൻ മധുവുമായുള്ള ബന്ധം അദ്ദേഹത്തെ സിനിയിലേയ്ക്ക് നയിച്ചു.ആദ്യമായി 1975ൽ ഇറങ്ങിയ അക്കൽ ദാമ ആയിരുന്നു ടി. പി യുടെ ആദ്യ മലയാള ചിത്രം. . തുടർന്ന് ജയൻ ന്ടെയും, പ്രേംനസീർ റിന്റെയും, മധു വിന്ടെയും, സുരേഷ്ഗോപിയോടും, മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ്, ദിലീപ് എന്നീ സൂപ്പർ താരങ്ങളോ ടൊപ്പം 600 ഓളം മലയാളചിത്രങ്ങളിൽ അഭിനയിച്ചു.4 പതിറ്റാണ്ടു മലയാളസിനിമയുടെ അഭിഭാജ്യ ഘടകം ആകാൻ കഴിഞ്ഞു.താരസംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു ടി.പി മാധവൻ. ജയനോടൊപ്പം കോളിളക്കം, ശക്തി, ആവേശം,എന്നീ സിനിമകളിലും, മറ്റു നടൻമാരോടൊപ്പം പ്രിയ, ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ,യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ടവം,നരസിംഹം, ആറാം തമ്പുരാൻ, നാട്ടുരാജാവ്, സന്ദേശം, തെങ്കാശിപ്പട്ടണം, തലയ ണമന്ദ്രം, അർച്ചന ടീച്ചർ, അടയാളം,ഒരു സി. ബി. ഐ. ഡയറികുറിപ്പ്, കളിക്കളം, ഒരു അഭിഭാഷകന്ടെ കേസ് ഡയറി,17 ഓളം അന്യ ഭാഷ ചിത്രങ്ങളും,ഉൾപ്പെടെ 600 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. പ്രേം നസീർ അവാർഡ്, രാമു കാര്യാട്ട് അവാർഡ്, കൊട്ടാരയ്ക്കര ശ്രീധരൻ നായർ അവാർഡ് എന്നീ അംഗീകാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. 2016ൽ ഇറങ്ങിയ മാൽഗുഡി ഡേയ്സ് ആണ് അദ്ദേഹത്തിvന്റെ അവസാന ചിത്രം..8 വർഷത്തോളം പത്തനാപുരം ഗാന്ധി ഭവനിൽ താമസിച്ചു ചെയർമാൻ ഡോ. പുനലൂർ സോമരാജനോടൊപ്പം സാമൂഹ്യ പ്രവർത്തനത്തിലും സജീവ സാന്നിധ്യമായി..88 ആം വയസ്സിൽ ഇന്ന് നമ്മോട് വിട പറഞ്ഞ ടി. പി. മാധവൻ എന്ന ജീനിയസ്സ് ആയ മലയാള സിനിമയിൽ വലിയ കയ്യൊപ്പ് ചാർത്താൻ സാധിച്ച താരത്തിന് ആദരാഞ്ജലികൾ