തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ധനുഷ്. നടൻ രജനികാന്തിന്റെ മകൾ ഐശ്വര്യയെ 2004ൽ വിവാഹം ചെയ്ത ധനുഷിനും, ഐശ്വര്യക്കും യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുണ്ട്. അഭിപ്രായവ്യത്യാസത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ധനുഷും, ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഐശ്വര്യ ഇപ്പോൾ ബോയ്‌സ് ഗാർഡനിലുള്ള രജനികാന്തിന്റെ വസതിയിൽ തന്നെയാണ് വസിച്ചു വരുന്നത്. ബോയ്‌സ് ഗാർഡൻ പരിസരത്തു തന്നെയാണ് ധനുഷിന്റെ പുതിയ വീടും ഉള്ളത്. ഈ സാഹചര്യത്തിൽ 17കാരനായ ധനുഷിന്റെ മൂത്ത മകൻ യാത്രാ ഈയിടെ ബോയ്‌സ് ഗാർഡൻ പരിസരത്ത് ഹെൽമെറ്റ് അണിയാതെ R15 ബൈക്ക് ഓടിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു വൈറലായിരുന്നു. ഇതിനെ തുടർന്ന് അത് വിവാദമാകുകയും,തുടർന്ന് ട്രാഫിക് പൊലീസ് ധനുഷിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തു. അപ്പോൾ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് ട്രാഫിക് പോലീസ് 1000 രൂപ പിഴ ചുമത്തി നടപടി സ്വീകരിച്ചിരിക്കുന്നു എന്ന് പുറത്തുവന്നിരിക്കുന്ന വാർത്ത ഇപ്പോൾ കോളിവുഡിൽ വൈറലായിരിക്കുകയാണ്. ഡ്രൈവിങ്ങ് ലൈസൻസും ഇല്ലാതെയാണ് ധനുഷിന്റെ മകൻ യാത്ര ബൈക്ക് ഓടിച്ചിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. ഈ വിഷയത്തിൽ പോലീസ് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നുള്ള ചോദ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.