NEWS

'ഇന്ത്യൻ' രണ്ടാം ഭാഗത്തിനൊപ്പം 'ഇന്ത്യൻ' മൂന്നാം ഭാഗത്തിന്റെ ട്രെയിലറും...

News

കമൽഹാസൻ, ശങ്കർ കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന ബ്രമ്മാണ്ട ചിത്രമാണ് 'ഇന്ത്യൻ-2'. ഇതിന്റെ ചിത്രീകരണം പൂർത്തിയാക്കി അവസാനഘട്ട ജോലികൾ ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. ജൂലൈ രണ്ടാം വാരം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇന്ത്യൻ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ തന്നെ ചിത്രത്തിന്റെ മൂന്നാം ഭാഗ രംഗങ്ങളും ചിത്രീകരിക്കുകയുണ്ടായി. അതിനെ തുടർന്ന് രണ്ടാം ഭാഗത്തിനോടൊപ്പം മൂന്നാം ഭാഗത്തിന്റെ അവസാനഘട്ട ജോലികളും ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ "ഇന്ത്യൻ-2' തീയേറ്ററുകളിൽ എത്തുമ്പോൾ ചിത്രത്തിനോടൊപ്പം 'ഇന്ത്യൻ-3'യുടെ ട്രെയിലർ പുറത്തിറക്കാനുള്ള തീരുമാനവും ചിത്രത്തിന്റെ അണിയറപ്രവർത്തകർ എടുത്തിട്ടുണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്. അതുപോലെ രണ്ടാം ഭാഗം പുറത്തിറങ്ങിയ നാലഞ്ച് മാസത്തിനുള്ളിൽ തന്നെ മൂനാം ഭാഗം റിലീസ് ചെയ്യാനും ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ ഒരു സിനിമയുടെയും അടുത്ത ഭാഗത്തിൻ്റെ ട്രെയിലർ മുൻ ഭാഗത്തിനൊപ്പം പുറത്തിറങ്ങിയിട്ടില്ല. അതുകൊണ്ട് കോളിവുഡിൽ ഇതൊരു പുതിയ സംരംഭമായാണ് കാണുന്നത്.


LATEST VIDEOS

Top News